
ആദ്യ പാദത്തിൽ ലെപ്സിഗിനോടേറ്റ പരാജയത്തിൽ നിന്ന് കരകയറി ഫ്രഞ്ച് ശക്തികളായ ഒളിമ്പിക് മാഴ്സെ സെമിയിലേക്ക് കടന്നു. ഇന്ന് സ്വന്തം ഹോംഗ്രൗണ്ടിൽ 5-2ന്റെ വൻ വിജയം നേടിയാണ് മാഴ്സെ സെമിയിലേക്ക് കടന്നത്. ആദ്യ പാദത്തിൽ ജെർമനിയിൽ 1-0 എന്ന സ്കോറിന്റെ പരാജയം മാഴ്സെ വഴങ്ങിയിരുന്നു.
ഇന്ന് രണ്ടാം മിനുട്ടിൽ തന്നെ ലെപ്സിഗ് ഗോളടിച്ചപ്പോൾ ഈ പാദവും ജർമ്മൻ ക്ലബ് കൊണ്ടു പോകുമെന്ന തോന്നൽ ഉണ്ടാക്കിയിരുന്നു. എന്നാൽ 6ആം മിനുട്ടിലും 9ആം മിനുട്ടിലും ഗോളുകൾ തിരിച്ചടിച്ച് മാഴ്സെ കളി തങ്ങൾക്ക് അനുകൂലമാക്കി. ഇൽസാങ്കറുൻ സാറുൻ ആയിരുന്നു മാഴ്സയെ ആദ്യ രണ്ടു ഗോളുകൾ നേടിയത്.
തൗവിൻ, പായെറ്റ്, സകായി എന്നിവരും കൂടെ സ്കോർ ചെയ്താണ് ജയം ഇത്ര വലുതാക്കിയത്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial