ഓൾഡ് ഫേം ഡെർബിയിൽ ജെറാഡിന്റെ റേഞ്ചേഴ്സിന് തോൽവി

സ്കോട്ട്‌ലൻഡിലെ ഏറ്റവും വലിയ ഡെർബിയായ ഓൾഡ് ഫേം ഡെർബിയിൽ കെൽറ്റിക്കിന് വിജയം. കെൽറ്റിക്കിന്റെ ഹോമിൽ നടന്ന ഡെർബിയിൽ എതിരില്ലാത്ത ഒരു ഗോളിനാണ് കെൽറ്റിക്ക് റേഞ്ചേഴ്സിനെ തോൽപ്പിച്ചത്. ഒലിവർ എൻചാം ആണ് കെൽറ്റിക്കിനായി രണ്ടാം പകുതിയിൽ വിജയഗോൾ നേടിയത്.

റേഞ്ചേഴ്സിന്റെ പരിശീലകനായ ജെറാഡും ലിവർപൂളിൽ തന്റെ മുൻ പരിശീലകനായിരുന്നു റോഡ്ജസും തമ്മിലുള്ള ആദ്യ അങ്കം കൂടിയായിരുന്നു ഇത്. ജെറാഡ് ഈ സീസൺ തുടക്കത്തിൽ റേഞ്ചേഴ്സിന്റെ സ്ഥാനം ഏറ്റെടുത്തതിന് ശേഷമുള്ള റേഞ്ചേഴ്സിന്റെ ആദ്യ പരാജയമാണിത്. ഇതിനു മുമ്പ് 12 മത്സരങ്ങളിൽ ജെറാഡ് പരാജയം അറിഞ്ഞിരുന്നില്ല.

Exit mobile version