Site icon Fanport

പരിശീലകനെ പുറത്താക്കി സ്പാർട്ടക് മോസ്‌കോ

റഷ്യൻ ക്ലബായ സ്പാർട്ടക് മോസ്‌കോ പരിശീലകനായ മാസിമോ കരേരയെ പുറത്താക്കി. ലീഗിലെ മോശം ഫോമും ചാമ്പ്യൻസ് ലീഗിന് യോഗ്യത നേടാൻ സാധിക്കാതിരുന്നതുമാണ് കരേരയുടെ പുറത്താക്കലിലേക്ക് നയിച്ചത്. സ്പാർട്ടക് മോസ്‌കോയ്ക്ക് 16 വര്ഷത്തിനിടെയുള്ള ആദ്യ ലീഗ് കിരീടം നേടിക്കൊടുക്കാൻ കരേരയ്ക്ക് സാധിച്ചിരുന്നു.

എന്നാൽ ഈ സീസണിൽ യൂറോപ്പയിൽ പോലും ഒരു ജയം നേടാൻ സ്പർട്ടാക്കിനു സാധിച്ചിട്ടില്ല. സെനിറ്റ് efsi സ്പർട്ടാക്കിനെക്കാളും ഏഴു പോയന്റ് മുൻപിലാണ്. മുൻ യുവന്റസ് പ്രതിരോധ താരമായ കരേര അന്റോണിയോ കൊണ്ടെയ്ക്ക് കീഴിൽ അസിസ്റ്റന്റ് കോച്ചായി 2011 muthal 2014, വരെ സേവനമനുഷ്ഠിച്ചിരുന്നു.

Exit mobile version