സ്പാനിഷ് കോച്ച് ഇനി റയൽ മാഡ്രിഡിന്റെ പുതിയ മാനേജർ

- Advertisement -

സ്പെയിന്റെ ദേശീയ ടീമിന്റെ കോച്ച് ഹുലൻ ലോപ്പറ്റയി റയൽ മാഡ്രിഡിന്റെ പരിശീലക സ്ഥാനം ഏറ്റെടുക്കും. ലോകകപ്പിന് ശേഷമാകും ലോപ്പറ്റയി റയലിന്റെ പരിശീലകനാവുക. തുടർച്ചയായ മൂന്നാം തവണയും ചാമ്പ്യൻസ് ലീഗ് നേടിയതിനു ശേഷം സിനദിൻ സിദാൻ റയലിന്റെ പരിശീലക സ്ഥാനം രാജി വെച്ചിരുന്നു. സിദാന്റെ പകരക്കാരനെ തേടിയുള്ള റയലിന്റെ അന്വേഷണം അവസാനിച്ചത് സ്പാനിഷ് ദേശീയ ടീം കോച്ചായ ഹുലൻ ലോപ്പറ്റയിലായിരുന്നു. മൂന്നു വർഷത്തെ കരാറിലായിരിക്കും അദ്ദേഹം സാന്റിയാഗോ ബെര്ണാബ്യൂവിൽ എത്തുക.

മുൻ സ്പാനിഷ് ഗോൾകീപ്പറായ ഹുലൻ ലോപ്പറ്റയി റയലിൽ എത്തുന്നത് അപ്രതീക്ഷിതമായാണ്. സ്പര്സിന്റെ കോച്ച് പചേറ്റിനോ, ജാർഗൻ ക്ളോപ്പ്‌ തുടങ്ങിയവരുടെ പേരുകൾ സിദാന് പകരക്കാരനായി ഉയർന്നു കേട്ടിരുന്നെങ്കിലും അപ്രതീക്ഷിതമായാണ് ലോപ്പറ്റയി റയലിന്റെ പരിശീലക സ്ഥാനത്തേക്കെത്തുന്നത്. 2003 സ്പെയിന്റെ U17 അസിസ്റ്റന്റ് കോച്ചായി തന്റെ കോച്ചിങ് കരിയർ ആരംഭിച്ച ലോപ്പറ്റയി UEFA European Under-19 Championship UEFA European Under-21 ചാമ്പ്യൻഷിപ്പും സ്പെയിനിനോടൊപ്പം നേടിയിട്ടുണ്ട്.

2014 മുതൽ 2016 വരെ പോർച്ചുഗീസ് ചാമ്പ്യന്മാരായ എഫ്‌സി പോർട്ടോയുടെ പരിശീലകനായിരുന്ന ഹുലൻ ലോപ്പറ്റയി കിരീടങ്ങളൊന്നും സ്വന്തമാക്കാതെ പുറത്ത് പോവുകയായിരുന്നു. ഹുലൻ ലോപ്പറ്റയിയുടെ ആദ്യ സീസണിൽ ചാമ്പ്യൻസ് ലീഗിൽ പോർട്ടോയുടെ ഏറ്റവും വലിയ പരാജയമാണ് ബയേണിനോട് ഏറ്റുവാങ്ങേണ്ടി വന്നത്(6 -1). ലോകകപ്പുമുയർത്തി റയൽ മാഡ്രിഡിലേക്ക് എത്താനുള്ളൊരു അവസരമാണ് സ്പാനിഷ് കോച്ചിനിപ്പോൾ ലഭിച്ചത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement