Picsart 23 06 18 22 51 10 623

ഇന്ത്യൻ ഫുട്ബോൾ ടീമിന് ഒരു കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് ഒഡീഷ മുഖ്യമന്ത്രി

ഇന്ന് ഇന്റർ കോണ്ടിനെന്റൽ കപ്പിൽ കിരീടം നേടിയ ഇന്ത്യൻ ടീമിന് ഒരു കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് ഒഡീഷ ഗവൺമെന്റ്. ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ ഫൈനൽ മത്സരത്തിൽ ലെബനനെ 2-0 എന്ന സ്‌കോറിന് പരാജയപ്പെടുത്തി ആണ് ഇന്ത്യ കിരീടം ഉയർത്തിയത്.

ഇന്ത്യയുടെ മികച്ച പ്രകടനത്തെ അഭിനന്ദിച്ച ഒഡീഷ മുഖ്യമന്ത്രി ശ്രീ നവീൻ പട്‌നായിക് ഇന്ത്യൻ ടീമിന് ഒരു കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ചു. ടൂർണമെന്റിലുടനീളം കളിക്കാർ പ്രകടിപ്പിച്ച കഠിനാധ്വാനത്തെയും അർപ്പണബോധത്തെയും അദ്ദേഹം പ്രശംസിച്ചു. ഇന്ത്യൻ ഫുട്ബോളിന് പ്രചോദനമാകും ഈ ഫലം എന്നും അദ്ദേഹം പറഞ്ഞു. ഇന്ന് നിറഞ്ഞ സ്റ്റേഡിയത്തിനു മുന്നിലായിരുന്നു ഇന്ത്യയുടെ ഗംഭീര പ്രകടനം നടന്നത്.

മത്സരത്തിന്റെ രണ്ടാം പകുതിയിൽ ക്യാപ്റ്റൻ സുനിൽ ഛേത്രിയും ചാങ്തെയും ആണ് ഇന്ത്യൻ വിജയം ഉറപ്പിച്ച ഗോളുകൾ നേടിയത്.

Exit mobile version