Picsart 23 11 07 19 06 04 839

എ എഫ് സി കപ്പിൽ രണ്ടു ഗോളിന് പിറകിൽ നിന്ന ശേഷം തിരിച്ചടിച്ച് ഒഡീഷ

എ എഫ് സി കപ്പിൽ ഒഡീഷ എഫ് സിക്ക് ഗംഭീര വിജയം. ഇന്ന് മാൽഡീവ്സ് ക്ലബായ മാസിയക്ക് എതിരെ രണ്ട് ഗോളിന് പിറകിൽ നിന്ന ശേഷം തിരിച്ചടിച്ച് 3-2ന് വിജയിക്കാൻ ഒഡീഷ എഫ് സിക്ക് ആയി. രണ്ടാം മിനുട്ടിൽ നയിസും 26ആം മിനുട്ടിൽ ബലബാനോവിചും നേടിയ ഗോളുകൾക്ക് ആണ് മസിയ 2 ഗോളിന് മുന്നിൽ എത്തിയത്. എന്നാൽ പതറാതെ നിന്ന ഒഡീഷ എഫ് സി രണ്ടാം പകുതിയിൽ തിരിച്ചടിച്ചു.

65ആം മിനുട്ടിൽ മൗർട്ടാഡ ഫാൾ ഒഡീഷയുടെ തിരിച്ചടി തുടങ്ങി. 72ആം മിനുട്ടിൽ ഡിയേഗോ മൊറീസിയോ ഒഡീഷയ്ക്ക് സമനില നൽകി. അവസാനം 85ആം മിനുട്ടിൽ റോയ് കൃഷ്ണയുടെ ഗോളിൽ അവർ വിജയവും നേടി. ഈ വിജയത്തോടെ ഒഡീഷ നാലു മത്സരങ്ങളിൽ നിന്ന് 6 പോയിന്റുമായി ഗ്രൂപ്പിൽ രണ്ടാമത് നിൽക്കുന്നു. 7 പോയിന്റുള്ള മോഹൻ ബഗാൻ ആണ് ഒന്നാമത്‌.

Exit mobile version