Picsart 24 02 09 17 38 29 300

ഒഡീഷയെ തോൽപ്പിച്ച് ഗോകുലം കേരള ഒന്നാമത്

ഇന്ത്യൻ വനിതാ ലീഗിൽ ഗോകുലം കേരളക്ക് നിർണായക വിജയം. ഇന്ന് നടന്ന മത്സരത്തിൽ ഒന്നാം സ്ഥാനക്കാരായിരുന്ന ഒഡീഷ എഫ് സിയെ തോൽപ്പിച്ച് ഗോകുലം കേരള ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു. കോഴിക്കോട് നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ആയിരുന്നു ഗോകുലത്തിന്റെ വിജയം. ഈ സീസണിൽ ഒഡീഷ ഇതാദ്യമായാണ് ഒരു മത്സരം പരാജയപ്പെടുന്നത്.

ഇന്ന് മത്സരത്തിന്റെ ഒന്നാം മിനുട്ടിൽ ഇന്ദുമതിയിലൂടെ ഒഡീഷ ആയിരുന്നു ലീഡ് എടുത്തത്. ആദ്യം പതറിയെങ്കിലും പിന്നീട് കളിച്ചു കയറിയ ഗോകുലം 15ആം മിനിറ്റിൽ ഫാസിലയിലൂടെ സമനില നേടി. ആദ്യ പകുതിയുടെ അവസാനം ഫാസില തന്നെ ഗോകുലത്തിന്റെ രണ്ടാം ഗോളും നേടി. ഈ ഗോൾ വിജയ ഗോളായും മാറി.

ഗോകുലം കേരള ഈ വിജയത്തോടെ 9 മത്സരങ്ങളിൽ നിന്ന് 20 പോയിന്റുമായി ഒന്നാമത് എത്തി. ഒരു മത്സരം കുറവ് കളിച്ച ഒഡീഷക്ക് 19 പോയിന്റുണ്ട്.

Exit mobile version