Site icon Fanport

ത്രില്ലർ പോര്! ഒഡീഷ നോർത്ത് ഈസ്റ്റ് മത്സരം സമനിലയിൽ

Indian Super League 2024 25

Alaaeddine Ajaraie of NorthEast United FC celebrating after the first goal during Match No 119 of the Indian Super League (ISL) 2024-25 season played between Odisha FC and North East United FC held at the Kalinga Stadium, Bhubaneswar on 3rd February 2025. ©Adimazes/ISL

ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിൽ ഇന്ന് നടന്ന ഇന്ത്യൻ സൂപ്പർ ലീഗ് (ഐ‌എസ്‌എൽ) മത്സരത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സിയും ഒഡീഷ എഫ്‌സിയും 2-2ന്റെ സമനിലയിൽ പിരിഞ്ഞു. അലായെദ്ദീൻ അജരായ് ഇരട്ട ഗോളുകൾ നേടിയ മത്സരത്തിൽ 94ആം മിനുട്ടിലെ ഇസാകിന്റെ ഗോളാണ് ഒഡീഷക്ക് സമനില നൽകിയത്. അജരായ് ഈ സീസണിലെ തന്റെ ഗോൾ നേട്ടം 18 ഗോളുകൾ ആക്കി ഇന്നത്തെ കളിയോടെ ഉയർത്തി.

1000818236

67-ാം മിനിറ്റിൽ ആയിരുന്നു നോർത്ത് ഈസ്റ്റിന്റെ ആദ്യ ഗോൾ. 78-ാം മിനിറ്റിൽ ഇസാക്കിന്റെ ക്രോസിൽ നിന്ന് തോയ്ബ സിംഗ് ഗോൾ നേടിയതോടെ ഒഡീഷ എഫ്‌സി സമനില പിടിച്ചു.

83-ാം മിനിറ്റിൽ നെസ്റ്റർ എടുത്ത ഫ്രീ കിക്കിൽ നിന്ന് ഒരു ഹെഡ്ഡറിലൂടെ അജരായ് നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ വീണ്ടും മുന്നിലെത്തിച്ചു. എന്നാൽ അവസാന നിമിഷങ്ങളിൽ, അധിക സമയത്ത് (90+3’) ഒഡീഷ എഫ്‌സി നാടകീയമായി സമനില നേടി‌. മൗറീഷ്യോയുടെ പാസിൽ നിന്ന് ഇസാകാണ് സമനില ഗോൾ നേടിയത്.

Exit mobile version