Picsart 23 12 11 21 58 50 934

ചരിത്രം കുറിച്ച് ഒഡീഷ, എ എഫ് സി കപ്പ് പ്ലേ ഓഫിന് യോഗ്യത നേടി

ഒഡീഷ എഫ് സി അവരുടെ ചരിത്രത്തിൽ ആദ്യമായി എ എഫ് സി കപ്പ് പ്ലേ ഓഫിന് യോഗ്യത നേടി. ഇന്ന് നടന്ന ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ ബസുന്ധര കിംഗ്സിനെ പരാജയപ്പെടുത്തിയതോടെയാണ് ഒഡീഷ ഗ്രൂപ്പ് ചാമ്പ്യന്മാരായത്. ഇന്ന് ജയിച്ചാൽ മാത്രമെ ഒഡീഷക്ക് പ്ലേ ഓഫ് സാധ്യതകൾ ഉണ്ടായിരുന്നുള്ളൂ. ഗ്രൂപ്പിലെ ആദ്യ രണ്ടു മത്സരങ്ങൾ പരാജയപ്പെട്ട ശേഷമാണ് ഒഡീഷ എഫ് സി ഈ തിരിച്ചുവരബവ് നടത്തിയത്.

ഇന്ന് മറുപടിയില്ലാത്ത ഒരു ഗോളിനാണ് ഒഡീഷ വിജയിച്ചത്. രണ്ടാം പകുതിയിൽ ആണ് ഒഡീഷ ഗോൾ കണ്ടെത്തിയത്. 61ആം മിനുട്ടിൽ മൊർട്ടഡ ഫാൾ ആണ് ഒഡീഷയുടെ വിജയ ഗോൾ നേടിയത്‌. ഇതോടെ 6 മത്സരങ്ങളിൽ നിന്ന് 12 പോയിന്റുമായി ഒഡീഷ ഗ്രൂപ്പിൽ ഒന്നാമത് ഫിനിഷ് ചെയ്തു. ഗ്രൂപ്പിൽ നിന്ന് ഒരു ടീം മാത്രമെ അടുത്ത റൗണ്ടിലേക്ക് മുന്നേറു. ബസുന്ധര കിംഗ്സ് രണ്ടാം സ്ഥാനത്തും ഇന്ത്യയിൽ നിന്ന് ഉള്ള മറ്റൊരു ക്ലബായ മോഹൻ ബഗാൻ മൂന്നാം സ്ഥാനത്തും ഫിമിഷ് ചെയ്തു.

Exit mobile version