Site icon Fanport

അബ്ദൽഹക് നൗരിക്ക് ഇന്ന് 22, പ്രാർത്ഥന തുടർന്ന് ഫുട്ബോൾ ലോകം!!

അയാക്സിന്റെ യുവതാരമായിരുന്ന അബ്ദൽഹക് നൗരിക്ക് ഇന്ന് 22 വയസ്സ്. അയാക്സിനു വേണ്ടി കളിക്കുന്നതിനിടെ രണ്ട് സീസൺ മുമ്പ് പരിക്കേറ്റ നൗരിക്ക് വേണ്ടി ഇപ്പോഴും പ്രാർത്ഥനകൾ നടത്തുകയാണ് ഫുട്ബോൾ ലോകം. പ്രീ സീസൺ മത്സരത്തിനിടയിൽ ആയിരുന്നു നൗരിക്ക് തലയ്ക്ക് പരിക്കേറ്റത്. ഇപ്പോഴും താരം ചികിത്സയിലാണ്.

മാസങ്ങളോളം കോമയിൽ ആയിരുന്നു നൗരി. അടുത്തിടെ ആണ് കോമയിൽ നിന്ന് പുറത്ത് വന്നത് . മസ്തിഷ്കത്തിനേറ്റ പരിക്കും ഇതിനൊപ്പം ഉണ്ടായ ഹൃദയാഘാതവും താരത്തിന്റെ ആരോഗ്യനില പൂർണ്ണമായും തകർക്കുകയായിരുന്നു. തന്റെ 20ആം വയസ്സിൽ ഫുട്ബോളിൽ നിന്ന് എന്നേക്കുമായി വിടപറയേണ്ടിയും വന്നിരുന്നു നൗരിക്ക്. മസ്തിഷ്കത്തിൽ കാര്യമായി പരിക്കേറ്റ താരത്തിന് ഫുട്ബോൾ കളിക്കാൻ കഴിയില്ല എന്ന് ഡോക്ടർമാർ പറഞ്ഞിരുന്നു.

അയാക്സ് നൗരിയോടുള്ള ബഹുമാനത്തിന്റെ ഭാഗമായി നൗരിയുടെ ജേഴ്സി ഇനി ആർക്കും നൽകില്ല എന്നൊരു തീരുമാനം എടുത്തിരുന്നു. ഒപ്പം നൗരിക്ക് ആജീവാനന്ത കരാർ നൽകുകയും ചെയ്തിരുന്നു.

Exit mobile version