Site icon Fanport

“റൊണാൾഡോ ആണ് താൻ കണ്ട ഏറ്റവും മികച്ച സ്ട്രൈക്കർ” – മെസ്സി

താൻ ഫുട്ബോൾ ലോകത്ത് കണ്ട ഏറ്റവും മികച്ച സ്ട്രൈക്കർ ബ്രസീലിയൻ ഇതിഹാസം റൊണാൾഡോ ആണെന്ന് അർജന്റീന സൂപ്പർ താരം ലയണൽ മെസ്സി. റൊണാൾഡോയ്ക്ക് മേലെ ഒരു സ്ട്രൈക്കറെയും വെക്കാൻ തനിക്ക് തോന്നാറില്ല എന്നും മെസ്സി പറഞ്ഞു. രണ്ട് തവണ ബ്രസീലിനൊപ്പം ലോകകപ്പ്, രണ്ട് തവണ കോപ അമേരിക്ക കിരീടവും നേടിയ താരമാണ് റൊണാൾഡോ.

റൊണാൾഡോയെ മികച്ച സ്ട്രൈകക്ർ എന്ന് വിലയിരുത്തിയതോടൊപ്പം ബ്രസീലിയൻ തന്നെയായ റൊണാൾഡീനോ തന്നെ ഒരുപാട് സഹായിയിച്ച താരമാണെന്നും മെസ്സി പറഞ്ഞു‌. റൊണാൾഡീനോയ്ക്ക് ഒപ്പം അധിക കാലം കളിക്കാൻ കഴിഞ്ഞില്ല എന്നത് തന്റെ എപ്പോഴത്തെയും സങ്കടമാണെന്നും ബാഴ്സലോണ സൂപ്പർ സ്റ്റാർ കൂട്ടിച്ചേർത്തു.

Exit mobile version