
ചരിത്രത്തിൽ ആദ്യമായി നടന്ന ഐ എസ് ൽ ഐ ലീഗ് ടീമുകളുടെ സൗഹൃദ മത്സരത്തിൽ ഐ എസ് ൽ ടീമിനു ജയം. ഐ എസ് ൽ ടീം നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ആണ് ഐ ലീഗിലെ തുടക്കക്കാരായ നെറോക്കയെ തോല്പിച്ചത്. ഇൻഫാലിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളിനായിരുന്നു നോർത്ത് ഈസ്റ്റിന്റെ വിജയം.
ഐ ലീഗിന് മുന്നോടിയായി നവീകരിച്ച ഖുമാൻ ലാംബെക് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 57 ആം മിനുട്ടിൽ ബ്രസീൽ താരം ഡാനിലോയും 89 ആം മിനുട്ടിൽ സുശീൽ മെയ്തെയും നേടിയ ഗോളുകളാണ് നോർത്ത് ഈസ്റ്റിനു വിജയം സമ്മാനിച്ചത്.
2014 ൽ ഐ എസ് ൽ തുടങ്ങിയ ശേഷം ഇതാദ്യമായാണ് ഒരു ഐ എസ് ൽ ടീം ഐ ലീഗ് ടീമുമായി ഏറ്റുമുട്ടുന്നത്. നിലവിൽ രണ്ടാം ഡിവിഷൻ ജേതാക്കളായ നേരൊക്കയുടെ ആദ്യ ഐ ലീഗ് ആണ് പുതിയ സീസൺ.
Full time! #Highlanders win the Pre Season Friendly vs @NerocaFC. Danilo and Sushil Meitei were the goalscorers for #NEUFC #8States1United pic.twitter.com/bb8fpLp2wD
— NorthEast United FC (@NEUtdFC) October 22, 2017
ഐ എസ് ൽ തുടങ്ങിയതുമുതൽ ആരാധകർ കാത്തിരുന്നതാണ് ഇത്തരം പോരാട്ടങ്ങൾ. പ്രത്യേകിച്ച് കളിമികവിൽ രണ്ടു ലീഗുകളെയും വിലയിരുത്താൻ കൂടിയായിരുന്നു ഇത്. ഈ സീസണിൽ രണ്ടു ലീഗുകളും ലയിപ്പിക്കും എന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും ഇരു ലീഗുകളും ഒരേ സമയം നടത്താനാണ് തീരുമാനം. സ്റ്റാർ സ്പോർട്സ് സംപ്രേക്ഷണം ചെയ്യുന്ന ഐ ലീഗിന് വേണ്ടത്ര പ്രചാരണം ചാനൽ നല്കുന്നില്ലെന്ന വിമർശനം ഉയർന്നു കഴിഞ്ഞു. ഐ എസ് എല്ലിന്റെ പരസ്യം മാസങ്ങൾക്കു മുന്നെ ചാനൽ പുറത്തു വിട്ടപ്പോഴും ഐ ലീഗിന്റെ മത്സരക്രമം പോലും പൂർത്തീകരിക്കാൻ അധികൃതർക്ക് കഴിഞ്ഞിട്ടില്ല.
അതേ സമയം ഐ ലീഗ് വമ്പന്മാരായ ഈസ്റ്റ് ബംഗാളും മോഹൻ ബഗാനും ഐ എസ് ൽ ടീമുകളെ പരിശീലന മത്സരത്തിൽ നേരിടും. ഈസ്റ്റ് ബംഗാൾ ഐ എസ് ൽ പുതുക്കക്കാരായ ബെംഗളൂരു, പുണെ സിറ്റി, ഗോവ എന്നിവരെ നേരിടുമ്പോൾ ചിരവൈരികളായ മോഹൻ ബഗാൻ ഗോവയെ നേരിടും. മറ്റൊരു ഐ ലീഗ് ടീമായ മിനേർവ പഞ്ചാബ് ഡെൽഹിക്കെതിരെയും പോരാട്ടത്തിനിറങ്ങും
മത്സരക്രമം
ഈസ്റ്റ് ബംഗാൾ vs ബെംഗളൂരു എഫ് സി (25&27)
ഈസ്റ്റ് ബംഗാൾ vs എഫ് സി പുണെ സിറ്റി (30)
ഈസ്റ്റ് ബംഗാൾ vs എഫ് സി ഗോവ (9 നവംബർ )
മോഹൻ ബഗാൻ vs എഫ് സി ഗോവ (3 നവംബർ )
ഡൽഹി ഡയനാമോസ് vs മിനർവ പഞ്ചാബ് (15 നവംബർ )