നോബിൾ ഇറാം കപ്പ്: അറേബ്യൻ മണ്ണിൽ ഹൃദയം കീഴടക്കി റോയൽ ട്രാവെൽസ് ബദർ എഫ്സി

അറേബ്യൻ പ്രവിശ്യയിലെ ഏറ്റവും മികച്ച ടൂർണ്ണമെന്റ് നോബിൾ ഇറാം കപ്പ് റോയൽ ട്രാവെൽസ് ബദർ എഫ്സി സ്വന്തമാക്കി. സൗദി അറേബ്യയിലെ ദമാമിൽ നടന്ന മത്സരത്തിലാണ് റോയൽ ട്രാവൽസിന്റെ ഉജ്ജ്വലവിജയം.
ഒന്നാന്തരം പസുകളും ക്രോസുകളുമായി അനീഷും ജാഫറും ഉനൈസും മധ്യനിര നിറഞ്ഞാടിയപ്പോൾ ഹസ്സനും കുഞ്ഞിപ്പയും സനൂജിനും കളിയുടെ താളം കൈക്കലാക്കി. അനിൽ കുട്ടപ്പനും നവാഫും ഹംദാനും ഷബീർ അലിയും നിരന്ന പ്രതിരോധം തകർക്കാൻ എതിരാളികൾക്ക് അല്പമൊന്നുമല്ല വിയർക്കേണ്ടി വന്നത്.രണ്ടാം പകുതിയിൽ ഹസ്സന്റെ ബൂട്ടിൽ നിന്നും തെറിച്ച പന്ത് ഗോളിയെ മറികടന്ന് വല കുലുക്കി.

സൗദിയുടെ വിവിധ ഭാഗങ്ങളിൽ നിന്നും മികച്ച താര രാജാക്കൻമ്മാരുമായി വന്ന ഐഎംസിഓ കോബറിനെ മറുപടി ഇല്ലാത്ത ഒരു ഗോളിന് തകർത്തുകൊണ്ട് റോയൽ ട്രാവെൽസ് തങ്ങളാണ് ദമാമിലെ ഫുട്ബോൾ രാജാക്കന്മാർ എന്ന് തെളിയിച്ചു.

Previous articleസോക്കർ സിറ്റിക്ക് രണ്ടാം പിറന്നാൾ
Next articleപെര്‍ത്ത് സ്കോര്‍ച്ചേഴ്സിനു മൂന്നാം കിരീടം