സിംഗപ്പൂരിലേക്കു പോകുന്ന U23 ടീം പ്രഖ്യാപിച്ചു, അസറുദ്ദീനെ തഴഞ്ഞു, മലയാളികൾ ആരുമില്ല

- Advertisement -

ദോഹയിൽ നടക്കുന്ന U-23 ഏഷ്യാകപ്പ് യോഗ്യതാ മത്സരങ്ങൾക്കു മുന്നോടിയായി ഇന്ത്യൻ ടീം സിംഗപ്പൂരിൽ കളിക്കുന്ന രണ്ടു സൗഹൃദ മത്സരങ്ങൾക്കുള്ള ടീം പ്രഖ്യാപിച്ചു. 23 അംഗ ടീമിൽ മലയാളി താരങ്ങളാരുമില്ല. നേരത്തെ അമേരിക്കയിലേക്ക് പോകാൻ പ്രഖ്യാപിച്ച ടീമിൽ അരീക്കോട് താരം അസറുദ്ദീനും അവസരം ഉണ്ടായിരുന്നു. എന്നാൽ ആ അമേരിക്കൻ പര്യടനത്തിൽ നിന്ന് എ ഐ എഫ് എഫ് കാരണങ്ങളൊന്നും പറയാതെ പിന്മാറുകയായിരുന്നു.

ജൂലൈ 9 , 12 തീയതികളിലായി സിംഗപ്പൂർ അണ്ടർ 23 ടീമുമായാണ് ഇന്ത്യ സൗഹൃദ മത്സരം കളിക്കാൻ പോകുന്നത്. ടീം കഴിഞ്ഞ ദിവസം സിംഗപ്പൂരിലേക്ക് തിരിച്ചിരുന്നു. അണ്ടർ 23 ക്യാമ്പിൽ തുടക്കത്തിൽ ഒമ്പത് മലയാളികൾ ഉണ്ടായിരുന്നു അവസാന ഘട്ടത്തിലേക്ക് ഒരു മലയാളിക്ക് പോലും അവസരം ലഭിച്ചില്ല എന്നത് ഫുട്ബോൾ പ്രേമികളെ നിരാശയിലാക്കിയിട്ടുണ്ട്. ഏഷ്യൻ യോഗ്യതാ മത്സരങ്ങൾക്കും ഇതേ ടീമിനെ തന്നെയാകും കോച്ച് കോൺസ്റ്റന്റൈൻ നിലനിർത്തുക. അസറുദ്ദീനേയും പ്രശാന്ത് മോഹനേയും പരിഗണിക്കാമായിരുന്നു ടീമിൽ എന്നാണ് കേരള ഫുട്ബോൾ പ്രേമികൾ അഭിപ്രായപ്പെടുന്നത്.

ടീം: വിശാൽ കെയ്ത്, കമൽജിത്, സുഖ്ദേവ്, സലാം രഞ്ജൻ, ലാൽറുവതര, ദാവിന്ദർ, നിശു കുമാർ, സയ്റുത്കിമ,സർഥക് ,കമൽപ്രീത്, അനിരുദ്ധ് താപ, നിഖിൽ പൂജാരി, നന്ദകുമാർ, ജെർമൻപ്രീത്, മാവിമിങ്തങ, വിനിത് റായ്, റോബിൻസൺ, ലാലിയൻസുവാല, ഹിതേഷ് ശർമ,അലൻ, മൻവിർ സിംഗ്, ഡാനിയൽ

 

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement