ഐ ലീഗ് – ഐ എസ് എൽ ലയനം അടുത്ത സീസണിലും ഇല്ല

- Advertisement -

ഐ എസ് എൽ ഐ ലീഗ് ലയനം അടുത്ത സീസണിലും നടക്കില്ല എന്ന് തീരുമാനമായി. നീണ്ട ചർച്ചയ്ക്ക് ശേഷം ഈ സീസൺ കൂടെ ഇന്ത്യയിൽ രണ്ട് ഫുട്ബോൾ ലീഗുകളായി തന്നെ തുടരാൻ എ ഐ എഫ് എഫ് തീരുമാനിക്കുകയായിരുന്നു. 2019ൽ മാത്രമെ ലീഗ് ലയനത്തെ കുറിച്ച് ഇനു നടപടികൾ ഉണ്ടാകു.

വരുന്ന സീസണിലും ഐ എസ് എല്ലും ഐ ലീഗും സമാന്തരമായി തന്നെയാകും നടക്കുക. ഇതോടെ കൊൽക്കത്ത ക്ലബുകളായ ഈസ്റ്റ് ബംഗാളിന്റേയും മോഹൻ ബഗാന്റേയും ഐ എസ് എല്ലിലേക്ക് കടക്കാം എന്ന പ്രതീക്ഷ തൽക്കാലം അവസാനിച്ചു. ലയനം മാത്രമല്ല പുതിയ ടീമുകളെ ഐ എസ് എല്ലിൽ ഈ സീസണിൽ ഉൾപ്പെടുത്തുകയുമില്ല. രണ്ട് ലീഗായി തുടരുന്നത് എ എഫ് സിയേയും ഫിഫയേയും എ ഐ എഫ് എഫ് അറിയിച്ചിട്ടുണ്ട്.

തിരക്കുപിടിച്ച് തീരുമാനങ്ങൾ എടുക്കണ്ട എന്നും സമയമെടുത്ത് ശരിയായ തീരുമാനം എടുക്കാനാണ് എ ഐ എഫ് എഫിന്റെ തീരുമാനം എന്നും എ ഐ എഫ് എഫ് പ്രതിനിധി പറഞ്ഞു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement