ഇഞ്ച്വറി ടൈമിൽ ബെംഗളൂരു എഫ് സിക്ക് വിജയം

- Advertisement -

എ എഫ് സി കപ്പ് ഗ്രൂപ്പ് സ്റ്റേജിൽ ബെംഗളൂരു എഫ് സിക്ക് അവസാന നിമിഷം വിജയം. മാൽഡീവ്സ് ക്ലബായ ന്യൂ റാഡിയന്റ് എഫ് സിയെ ആണ് ബെംഗളൂരു ഇന്ന് എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തിയത്. 91ആം മിനുട്ടിൽ നിഷു കുമാറാണ് മത്സരത്തിലെ വിജയ ഗോൾ നേടിയത്. ഛേത്രിയായിരുന്നു ഗോളവസരം ഒരുക്കിയത്.

ജയത്തോടെ ബെംഗളൂരു എഫ് സി ഗ്രൂപ്പ് ഇയിൽ ഒറ്റയ്ക്ക് ഒന്നാമതെത്തി. കളിച്ച മൂന്നു മത്സരങ്ങളുൻ ജയിച്ച് 9 പോയന്റാണ് ബെംഗളൂരുവിന് ഉള്ളത്. സൂപ്പർ കപ്പ് ക്വാർട്ടറിൽ നെറോകയ്ക്ക് എതിരെയാണ് ബെംഗളൂരുവിന്റെ അടുത്ത മത്സരം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement