Img 20220920 121722

ഗോകുലത്തിന്റെ യുവ ഗോൾ ആയിരുന്ന കീപ്പർ നിഷാദ് ഇനി ഈസ്റ്റ് ബംഗാളിൽ

മലയാളി ഗോൾ കീപ്പർ നിഷാദ് ഇനി ഈസ്റ്റ് ബംഗാളിൽ. ഗോകുലം കേരളയുടെ താരമായ നിഷാദ് ഇന്ന് ഈസ്റ്റ് ബംഗാളുമായി കരാർ ഒപ്പുവെച്ചു. താരം കഴിഞ്ഞ ദിവസം കൊൽക്കത്തയിൽ എത്തിയിരുന്നു. ഈസ്റ്റ് ബംഗാളിന്റെ റിസേർവ്സ് ടീമിലേക്ക് ആണ് നിഷാദ് എത്തുന്നത്. നിലമ്പൂർ സ്വദേശിയായ നിഷാദ് വലിയ ഭാവി പ്രതീക്ഷിക്കപ്പെടുന്ന താരമാണ്. അവസാന ആറ് വർഷമായി നിഷാദ് ഗോകുലം കേരള യുവ ടീമുകളുടെ ഒപ്പം ഉണ്ടായിരുന്നു.

ഇന്നലെ കേരള യുണൈറ്റഡ് താരം ജെസിനും ഈസ്റ്റ് ബംഗാളിൽ ചേർന്നിരുന്നു. ഇവരെ കൂടാതെ മലയാളു താരങ്ങൾ ആയ അതുൽ കൃഷ്ണൻ ലിജോ എന്നിവരും ഈസ്റ്റ് ബംഗാളിൽ എത്തിയിട്ടുണ്ട്.

Exit mobile version