ഗോൾ ഫെസ്റ്റോടെ നിർമ്മലാ കോളേജും കേരളവർമ്മ കോളേജും ക്വാർട്ടറിൽ

ഇന്ത്യൻ എക്സ്പ്രസ്സ് ഗോൾ ടൂർണമെന്റിന്റെ ആദ്യ രണ്ടു പ്രീക്വാർട്ടർ മത്സരങ്ങളിലും ഏകപക്ഷീയ വിജയങ്ങൾ. ഇന്നലെ രാവിലെ നടന്ന ആദ്യ മത്സരത്തിൽ മഹാരാജാസ് കോളേജിനെ എതിരില്ലാത്ത നാലു ഗോളുകൾക്ക് നിലവിലെ ചാമ്പ്യന്മാരായ നിർമ്മല കോളേജ് ക്വാർട്ടറിലേക്ക് കടന്നു. നിർമ്മല കോളേജിനു വേണ്ടി ജിതിനും അഭിരാം ഷാജിയും ഇരട്ട ഗോളുകൾ നേടി.

ഇന്നലെ നടന്ന രണ്ടാം പ്രീക്വാർട്ടറിൽ കേരളവർമ്മ കോളേജും ഗോൾ വേട്ട തന്നെ നടത്തി. എം ഐ സി കോളേജ് മലപ്പുറത്തെ എതിരില്ലാത്ത ഏഴു ഗോളുകൾക്കാണ് കേരളവർമ്മ ഇന്നലെ തോൽപ്പിച്ചത്‌ . ശ്രേയസ്സ് വി ജിയുടെ ഹാട്രിക്കാണ് കേരളവർമ്മയ്ക്ക് കരുത്തായത്. സന്തോഷ് ട്രോഫി താരം ജിതിൻ എം എസ്, അദീബ് ബഷീർ, ജോൺസ് എന്നിവരും കേരള വർമ്മയ്ക്കായ് ഗോൾ നേടി.

ഇന്ന് നടക്കുന്ന പ്രീക്വാർട്ടർ മത്സരത്തിൽ 5 മണിക്ക് എം ഇ എസ് മമ്പാട്, ക്രൈസ് കോളേജ് ഇരിങ്ങാലക്കുടയേയും, 8 മണിയുടെ മത്സരത്തിൽ പയ്യന്നൂർ കോളേജ് ഫറൂഖ് കോളേജിനേയും നേരിടും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version