Site icon Fanport

എസ് എൻ ഷൊർണ്ണൂരിനെ തോൽപ്പിച്ച് നിർമ്മല കോളേജ് ക്വാർട്ടറിൽ

ഇന്ത്യൻ എക്സ്പ്രസ്സ് ഒരുക്കുന്ന ഗോൾ 2019 ടൂർണമെന്റിൽ നിർമ്മല കോളേജ് മൂവാറ്റുപുഴ ക്വാർട്ടറിൽ കടന്നു. ഇന്നലെ നടന്ന മത്സരത്തിൽ എസ് എൻ കോളേജ് ഷൊർണ്ണൂരിനെ തോൽപ്പിച്ചായിരുന്നു നിർമ്മലയുടെ ക്വാർട്ടർ പ്രവേശനം. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു നിർമ്മലയുടെ ജയം. അഭിരവ് ഷാജിയുടെ ഇരട്ടഗോളുകൾ ആണ് നിർമ്മലയ്ക്ക് കരുത്തായത്.

36 ആം മിനുട്ടുലും 50ആം മിനുട്ടിലും ആയിരുന്നു അഭിരവിന്റെ ഗോളുകൾ. 76ആം മിനുട്ടിൽ ഒരു ഗോൾ മടക്കി കളിയിലേക്ക് തിരിച്ചുവരാൻ ഒരു ശ്രമം എസ് എൻ ഷൊർണ്ണൂർ നടത്തി. എന്നാൽ രണ്ട് മിനുട്ടുകൾക്ക് അകം തന്നെ മൂന്നാം ഗോൾ കണ്ടെത്തി നിർമ്മല ആ ശ്രമം അവസാനിപ്പിച്ചു. ജിതിൻ എം ആയിരുന്നു നിർമ്മല കോളേജിന്റെ മൂന്നാം ഗോൾ നേടിയത്.

Exit mobile version