Picsart 24 04 06 20 11 24 981

ലോൺ കാലാവധി കഴിഞ്ഞാൽ നിഹാൽ സുധീഷ് കേരള ബ്ലാസ്റ്റേഴ്‌സിലേക്ക് തിരിച്ചെത്തും

ഇന്ത്യൻ സൂപ്പർ ലീഗിൽ പഞ്ചാബ് എഫ്‌സിയിൽ ലോൺ കാലാവധി പൂർത്തിയാക്കിയാൽ നിഹാൽ സുധീഷ് അടുത്ത സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സിലേക്ക് മടങ്ങിവരുമെന്ന് പ്രതീക്ഷിക്കുന്നു. 2024-25 സീസണിൽ പഞ്ചാബ് എഫ്‌സിക്ക് വേണ്ടി 20 മത്സരങ്ങളിൽ കളിച്ച 22 കാരനായ താരം , ഒരു ഗോളും രണ്ട് അസിസ്റ്റുകളും അവിടെ സംഭാവന ചെയ്തു.

മികച്ച വ്യക്തിഗത പ്രകടനം കാഴ്ചവെച്ചെങ്കിലും, ലീഗിൽ പഞ്ചാബ് എഫ്‌സിയെ പ്ലേ ഓഫിലേക്ക് എത്തിക്കാൻ താരത്തിനായില്ല. നിഹാലിനെ സ്ഥിര കരാറിൽ സ്വന്തമാക്കാൻ പഞ്ചാബ് തയ്യാറല്ല. താരം അടുത്ത സീസണിൽ ബ്ലാസ്റ്റേഴ്സിൽ തുടരുമോ എന്ന് വ്യക്തമല്ല.

Exit mobile version