Picsart 25 04 13 09 07 51 721

നൈജീരിയൻ ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റ്യൻ ചുക്വു അന്തരിച്ചു

നൈജീരിയൻ ദേശീയ ഫുട്ബോൾ ടീമിൻ്റെ മുൻ ക്യാപ്റ്റനും പരിശീലകനുമായിരുന്ന ഇതിഹാസ താരം ക്രിസ്റ്റ്യൻ ചുക്വു (74) ഇന്നലെ എനുഗുവിൽ അന്തരിച്ചു. സെൻട്രൽ ഡിഫൻഡറായി കളിക്കളത്തിൽ തൻ്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ചുക്വുവിനെ ‘ചെയർമാൻ’ എന്നാണ് സ്നേഹപൂർവ്വം വിളിച്ചിരുന്നത്.

1980 ൽ നൈജീരിയ അവരുടെ കന്നി ആഫ്രിക്ക കപ്പ് ഓഫ് നേഷൻസ് കിരീടം നേടുമ്പോൾ ടീമിനെ നയിച്ചത് അദ്ദേഹമായിരുന്നു. ഈ ടൂർണമെൻ്റിൽ പ്ലെയർ ഓഫ് ദ ടൂർണമെൻ്റ് പുരസ്കാരവും ചുക്വുവിനായിരുന്നു.


പരിശീലകനായിരിക്കെ 2004 ൽ ടുണീഷ്യയിൽ നടന്ന ആഫ്രിക്ക കപ്പ് ഓഫ് നേഷൻസിൽ സൂപ്പർ ഈഗിൾസിനെ മൂന്നാം സ്ഥാനത്തേക്ക് നയിച്ചു. കൂടാതെ കെനിയൻ ദേശീയ ടീമിൻ്റെ പരിശീലകനായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. കളിക്കളത്തിലും പുറത്തും കരുത്തിന്റെയും അച്ചടക്കത്തിന്റെയും നേതൃത്വത്തിന്റെയും പ്രതീകമായിരുന്നു ചുക്വു എന്ന് നൈജീരിയൻ ഫുട്ബോൾ ഫെഡറേഷൻ അനുസ്മരിച്ചു.

Exit mobile version