അർജന്റീനക്കെതിരെ നൈജീരിയയുടെ മാസ്മരിക തിരിച്ചുവരവ്

- Advertisement -

36 മിനുട്ട് കഴിഞ്ഞപ്പോൾ റഷ്യയിൽ അർജന്റീന നൈജീരക്കെതിരെ രണ്ടു ഗോളുകൾക്ക് മുന്നിലായിരുന്നു. കളി അർജന്റീന വരുതിയിലാക്കി എന്നു തോന്നി എങ്കിലും ആഫ്രിക്കൻ കരുത്തരായ നൈജീരിയ മാസ്മരിക തിരിച്ചുവരവിലൂടെ അർജന്റീനയെ‌ തകർത്തു. രണ്ടിനെതിരെ നാലു ഗോളുകൾക്കായിരുന്നു നൈജീരിയയുടെ ജയം.

സൂപ്പർ താരം മെസ്സി ഇല്ലാതെ ആണ് ഇറങ്ങിയത് എങ്കിലും മികച്ച തുടക്കമാണ് അർജന്റീനയ്ക്ക് കിട്ടിയത്. 27ആം മിനുട്ടിൽ ബനേഗയും 36ആം മിനുട്ടിൽ അഗ്വേറോയും ലക്ഷ്യം കണ്ടതോടെ അർജന്റീന രണ്ടു ഗോളിന് മുന്നിലെത്തി. പിന്നീടായിരുന്നു നൈജീരിയയുടെ കളി. 14 മിനുട്ടിനുള്ളി മൂന്നു ഗോളുകൾ നടക്കി 54ആം മിനുട്ടിലേക്ക് നൈജീരിയ ലീഡ് എടുത്തു. 73ആം മിനുട്ടോടെ നാലാം ഗോളും അർജന്റീന വലയിൽ വീണു.

ആഴ്സണൽ താരം ഇവോബിയുടെ ഇരട്ട ഗോളുകളാണ് നൈജീരിയയെ വിജയത്തിലേക്ക് നയിച്ചത്. ഇഹെനാചോയും ഇഡോവുമാണ് നൈജീരിയയുടെ മറ്റു ഗോളുകൾ സ്കോർ ചെയ്തത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement