
ബ്രാൻസ്ലി ഗോൾ കീപ്പർ നിക്ക് ടൗൺസെൻഡ് ഇനി ഈ സീസണിൽ കളിക്കില്ല. കഴിഞ്ഞ ആഴ്ച മുതൽ വിരലിന് പരിക്കേറ്റതു കൊണ്ട് ടീമിനൊപ്പം താരം ഉണ്ടായിരുന്നില്ല. ഇന്നാണ് ബ്രാൻസ്ലി പരിശീലകൻ ജോസെ മൊറായിസ് ഗോൾ കീപ്പർ നിക്ക് ടൗൺസെൻഡ് ഇഞ് ഈ സീസണിൽ കളിക്കില്ല എന്നും പരിക്ക് പറ്റാനുള്ള കാരണവും വ്യക്തമാക്കിയത്.
ട്രെയിനിങിനിടെ സഹതാരം ഡിമി കവാരെയെ ഇടിക്കുന്നതിനിടെയാണ് നിക്ക് ടൗൺസെൻഡിന്റെ വിരലിന് പരിക്കേറ്റത് എന്ന് പരിശീലകൻ തന്നെ വ്യക്തമാക്കി. താരങ്ങൾ തല്ലു കൂടിയതിൽ തനിക്ക് വിഷമം ഇല്ലായെന്നും പരിക്ക് പറ്റിയതിലേ വിഷമം ഉള്ളൂ എന്നും ജോസെ പറഞ്ഞു. ഒരു ഗ്ലോവ് ഇട്ടിട്ട് ആയിരുന്നു സംഘട്ടനത്തിൽ ഏർപ്പെട്ടത് എങ്കിലും ഇത്ര പരിക്കേൽക്കില്ലായിരുന്നു എന്ന് പരിഹസിക്കനും മാനേജർ മറന്നില്ല.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial