നെയ്മർ ഇന്ന് മുതൽ പന്തുമായി പരിശീലിക്കും

ബ്രസീലിയൻ താരം നെയ്മർ ഇന്ന് മുതൽ പന്തുമായി പരിശീലനം ആരംഭിക്കും. പരിക്ക് കാരണം നീണ്ട വിശ്രമത്തിലായിരുന്ന നെയ്മർ കഴിഞ്ഞ ആഴ്ചയാണ് പാരീസിൽ പി എസ് ജി ക്ലബിലേക്ക് തിരിച്ചെത്തിയത്. മറ്റു ശാരീരിക പരിശീലനങ്ങൾ നടത്തി വരികയായിരുന്ന നെയ്മറിന് പരിശീലനം തുടങ്ങാം എന്ന് ഇന്നലെയാണ് ഡോക്ടർ പറഞ്ഞത്. ഇന്നലെ നടത്തിയ ഫിറ്റ്നെസ് ടെസ്റ്റിൽ പരിക്കിൽ നിന്ന് മികച്ച പുരോഗമനം ഉണ്ടെന്നും ഡോക്ടർമാർ വിലയിരുത്തി.

ഒരാഴ്ചക്കകം ടീമിനൊപ്പം പരിശീലനം നടത്താൻ കഴിയുമെന്നാണ് നെയ്മറും കരുതുന്നത്. പി എസ് ജിക്കായി പക്ഷെ ഈ സീസണിൽ ഇനി നെയ്മർ ഇറങ്ങിയേക്കില്ല. നാളെ പ്രഖ്യാപിക്കുന്ന ബ്രസീൽ ടീമിൽ ഉൾപ്പെടുമെന്ന് ഉറപ്പുള്ള നെയ്മർ ലോകകപ്പ് സന്നാഹ മത്സരങ്ങളിലൂടെയാകും ഇനി കളത്തിൽ എത്തുക.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial