ബാഴ്സാ ക്യാമ്പിൽ കയ്യാംകളി, നെയ്മർ അഭ്യൂഹങ്ങൾക്ക് തീ പിടിക്കുന്നു

- Advertisement -

 

നെയ്മറിന്റെ ഭാവിയുമായി ബന്ധപ്പെട്ട തീ പിടിച്ച ചർച്ചകളിലേക്ക് പെട്രോൾ ഒഴിക്കുന്ന തരത്തിലുള്ള വാർത്തകളാണ് ബാഴ്സലോണ ക്യാമ്പിൽ നിന്ന് വരുന്നത്. ഇന്ന് മയാമിയിൽ പ്രീസീസൺ ടൂറിലുള്ള ബാഴ്സലോണ ടീമിന്റെ ട്രെയിനിങ്ങിൽ ഉണ്ടായ കയ്യാംകളിയാണ് ഇപ്പോൾ ചർച്ചാ വിഷയമായിരിക്കുന്നത്.

ടീം മേറ്റ് നെൽസൺ സെമേഡോയുമായി ഏറ്റുമുട്ടിയ നെയ്മറിനെ ടീം അംഗങ്ങൾ പിടിച്ചു മാറ്റുക ആയിരുന്നു. സോഷ്യൽ മീഡിയയിൽ വൈറലായി മാറിയ വീഡിയോയിൽ നെയ്മറും സെമേഡോയും ഏറ്റുമുട്ടുന്നതും സഹതാരങ്ങൾ ഇരുകളിക്കാരേയും പിടിച്ചുമാറ്റുന്നതും വ്യക്തമാകുന്നുണ്ട്. ഏറ്റുമുട്ടലിനു ശേഷം ട്രെയിങ് ക്യാമ്പ് വിട്ട നെയ്മർ തന്റെ രോഷം ഗ്രൗണ്ട് വിട്ടു പോകുമ്പോൾ ഫുട്ബോൾ കിക്ക് ചെയ്ത് അകറ്റിയാണ് കാണിച്ചത്.

പുതിയ സംഭവങ്ങൾ ഉടലെടുത്തതോടെ നെയ്മർ ബാഴ്സലോണ വിടുമെന്നുള്ള അഭ്യൂഹങ്ങൾക്ക് ശക്തികൂടിയിരിക്കുകയാണ്. ഫുട്ബോൾ ലോകം ഇതുവരെ‌ കാണാത്തത്ര വലിയ കരാറിന് പി എസ് ജി നെയ്മറിനെ സ്വന്തമാക്കിയേക്കും എന്നാണ് വാർത്തകൾ.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement