നെയ്മർ തിരിച്ചെത്തി, രണ്ടാഴ്ചക്കകം പി എസ് ജിക്കായി കളിക്കും

ബ്രസീൽ ആരാധകർക്ക് ആശ്വസിക്കാം. പരിക്ക് മാറി നെയ്മാർ തിരിച്ചെത്തുന്നു. താരം ചികിത്സ കഴിഞ്ഞ് നാളെ ബ്രസീലിൽ നിന്ന് പാരീസിലേക്ക് പറക്കും. രണ്ട് ദിവസങ്ങൾക്കകം തന്നെ നെയ്മർ ടീമിനൊപ്പം പരിശീലനവും ആരംഭിക്കും എന്നാണ് പാരീസിൽ നിന്ന് വരുന്ന വാർത്തകൾ. മെയ് 17ന് നടക്കുന്ന മെഡിക്കലിൽ നെയ്മർ പരിക്കിൽ നിന്ന് പൂർണ്ണമായും മുക്തനായി എന്ന് ക്ലബ് ഡോക്ടർമാർ പറഞ്ഞാൽ പി എസ് ജിയുടെ സീസണിൽ അവസാന മത്സരത്തിൽ നെയ്മർ ബൂട്ടു കെട്ടും.

ലോകകപ്പിന് നെയ്മർ ഉണ്ടാകുമോ എന്ന ആശങ്കയിലായിരുന്ന ബ്രസീൽ ആരാധകർക്ക് ആകും ഇത് ഏറ്റവും ആശ്വാസം നൽകുക. പി എസ് ജിക്ക് ഈ‌ സീസണിൽ ഇനി നേടാൻ കിരീടങ്ങളോ ജയിക്കാൻ മാത്രം പ്രാധാന്യമുള്ള മത്സരങ്ങളോ ഇല്ല എന്നതിനാൽ പി എസ് ജിയിൽ നെയ്മാറിന്റെ തിരിച്ചുവരവ് വലിയ മാറ്റങ്ങൾ സൃഷ്ടിക്കില്ല.

രണ്ടാഴ്ചയായ ക്രച്ചസ് ഉപേക്ഷിച്ച നെയ്മർ മികച്ച നിലയിലാണ് ഇപ്പോൾ ഉള്ളത് എന്നാണ് ബ്രസീലിലെ ഡോക്ടർമാർ പറയുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial