Site icon Fanport

ആരാധകരുമായി പ്രശ്നങ്ങൾ ഉണ്ടെങ്കിലും പി എസ് ജിയിൽ തുടരും എന്ന് നെയ്മർ

ബ്രസീലിയൻ സൂപ്പർ താരം നെയ്മർ വരാനിരിക്കുന്ന സീസണിലും താൻ പാരീസ് സെന്റ് ജെർമെയ്നൊപ്പം ഉണ്ടാകും എന്ന് അറിയിച്ചു. താനും ചില ആരാധകരും തമ്മിൽ പ്രശ്നങ്ങൾ ഉണ്ടെങ്കിലും താൻ ഇവിടെ ഉണ്ടാകും എന്ന് അദ്ദേഹം പറഞ്ഞു. “ആരാധകരും കളിക്കാരനും തമ്മിൽ വലിയ സ്നേഹമില്ലെങ്കിലും, ഞാൻ അവിടെ പിഎസ്ജിയിൽ ഉണ്ടാകും, സ്നേഹത്തോടെ അല്ലെങ്കിൽ സ്നേഹമില്ലാതെ.” അദ്ദേഹം പറഞ്ഞു.

നെയ്മർ 23 07 20 13 50 49 576

നെയ്മറിന്റെ വീട്ടിലേക്ക് അടക്കം അടുത്തിടെ പി എസ് ജി അൾട്രാസ് പ്രതിഷേധ മാർച്ചുകൾ നടത്തിയിരുന്നു. നെയ്മറിനോട് ക്ലബ് വിടാനും അവർ ആവശ്യപ്പെട്ടിരുന്നു. പി എസ് ജി തംറ്റെ ഭാവിയെ കുറിച്ച് ഒന്നും പ്രത്യേകിച്ച് ഇപ്പോൾ സംസാരിച്ചിട്ടില്ല എന്നും നെയ്മർ പറഞ്ഞു.

സഹ സൂപ്പർതാരങ്ങളായ ലയണൽ മെസ്സി, കൈലിയൻ എംബാപ്പെ എന്നിവർക്കൊപ്പം യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടം നേടാൻ ആകാത്തതിൽ നിരാശ ഉണ്ട് എന്നും നെയ്മർ പറഞ്ഞു. ഞങ്ങൾ മൂന്ന് പേരും ലോകത്തെ മികച്ച താരങ്ങളിൽ ഉൾപ്പെട്ടവരാണ്. എല്ലാ കിരീടവും നേടാൻ ഞങ്ങൾ ആഗ്രഹിച്ചു. അതിനു കഴിയാത്തത് പരാജയമാണ്. അദ്ദേഹം പറഞ്ഞു.

Exit mobile version