Site icon Fanport

“നെയ്മർ പി എസ് ജിയുടെ ഇതിഹാസമാണ്, വിടപറയുന്നതിൽ സങ്കടമുണ്ട്” – അൽ ഖെലൈഫി

പി എസ് ജി വിട്ട് അൽ ഹിലാലിലേക്ക് പോയ നെയ്മറിന് ആശംസകൾ നൽകി പി എസ് ജി പ്രസിഡന്റ് അൽ ഖെലൈഫി. നെയ്മർ എന്നും ക്ലബിന്റെ ഇതിഹാസം ആയിരിക്കും എന്ന് അദ്ദേഹം പറഞ്ഞു. 2017-ൽ ലോക റെക്കോർഡ് 222 മില്യൺ യൂറോയ്ക്ക് ആയിരുന്നു ബാഴ്‌സലോണയിൽ നിന്ന് നെയ്മർ പി എസ് ജിയിൽ ചേർന്നത്. പി എസ് ജില്ല് ആയി 173 മത്സരങ്ങൾ കളിച്ചു, 118 ഗോളുകൾ നേടി. ആ സമയത്ത് അഞ്ച് ലീഗ് 1 കിരീടങ്ങൾ നേടാനും താരത്തിനായി.

പി എസ് ജി 23 08 16 10 52 37 115

“ക്ലബിന്റെ ഒരു ഇതിഹാസത്തോട് വിടപറയുന്നത് സ്വാഭാവികമായും ബുദ്ധിമുട്ടാണ്, നെയ്മർ എപ്പോഴും ഇതിഹാസം ആയിരിക്കും. അദ്ദേഹം പിഎസ്ജിയിൽ എത്തിയ ദിവസമോ, ഈ ആറുവർഷത്തിനിടെ ക്ലബ്ബിലേക്കും ഞങ്ങളുടെ പ്രോജക്ടിലേക്കും കൊണ്ടുവന്നതും ഞാൻ ഒരിക്കലും മറക്കില്ല.” അദ്ദേഹം പറഞ്ഞു.

“ഞങ്ങൾ അസാധാരണമായ സമയങ്ങളിലൂടെയാണ് ജീവിച്ചത്, നെയ്മർ എപ്പോഴും നമ്മുടെ ചരിത്രത്തിന്റെ ഭാഗമായിരിക്കും. അദ്ദേഹത്തിനും കുടുംബത്തിനും നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. നെയ്‌മറിന് ഭാവിയിലും അടുത്ത ക്ലബിലും ഞങ്ങൾ ആശംസകൾ നേരുന്നു,” അൽ ഖെലൈഫി ഔദ്യോഗിക പത്രക്കുറിപ്പിൽ പറഞ്ഞു.

Exit mobile version