Picsart 22 11 30 21 08 48 829

കാനറികൾക്ക് ആശങ്ക, നെയ്മർ പ്രീക്വാർട്ടർ കളിക്കുന്നതും സംശയത്തിൽ

ബ്രസീൽ ആരാധകർക്ക് ആശങ്ക നൽകുന്ന വാർത്തയാണ് വരുന്നത്. പുതിയ റിപ്പോർട്ടുകൾ പ്രകാരം നെയ്മർ പ്രീക്വാർട്ടറിൽ കളിക്കുന്ന കാര്യവും സംശയത്തിൽ ആയിരിക്കുകയാണ്. നെയ്മറിന്റെ പരിക്ക് ഭേദമായില്ല എന്നും അദ്ദേഹം ചികിത്സ തുടരുകയാണെന്നും ടി എൻ ടി റിപ്പോർട്ട് ചെയ്യുന്നു. നെയ്മർ കാമറൂണ് എതിരെയും അതു കഴിഞ്ഞുള്ള പ്രീക്വാർട്ടറിലും കളിക്കാൻ സാധ്യത ഇല്ല എന്ന് ടി എൻ ടി റിപ്പോർട്ട് ചെയ്തു.

എന്നാൽ നെയ്മറിന്റെ പരിക്ക് മാറി എന്ന് മറ്റൊരു പ്രമുഖ മാധ്യമം ആയ ഗ്ലോബോ റിപ്പോർട്ട് ചെയ്യുന്നു. നെയ്മർ പ്രീക്വാർട്ടറിൽ കളിക്കാനുള്ള സാധ്യതകൾ കൂടുതൽ ആണ് എന്നാണ് ഗ്ലോബോ പറയുന്നത്. സെർബിയക്ക് എതിരായ മത്സരത്തിന് ഇടയിൽ ആയിരുന്നു നെയ്മറിന് പരിക്കേറ്റത്. അന്ന് സബ്ബായി കളം വിട്ട നെയ്മർ സ്വിറ്റ്സർലാന്റിന് എതിരായ മത്സരത്തിൽ നിന്ന് പൂർണ്ണമായും വിട്ടു നിന്നിരുന്നു.

Exit mobile version