Picsart 23 03 06 23 25 01 275

നെയ്മർ ഇനി ഈ സീസണിൽ കളിക്കില്ല!!

നെയ്മറിന് കരിയറിൽ ഒരു വൻ തിരിച്ചടി കൂടെ. ഒരിക്കൽ കൂടെ പരിക്ക് താരത്തെ പിറകോട്ട് വലിക്കുകയാണ്. താരം ഇനി ഈ സീസണിൽ കളിക്കില്ല. പരിക്ക് മാറാനായി നെയ്മർ ശസ്ത്രക്രിയ ചെയ്യാൻ തീരുമാനിച്ചിരിക്കുകയാണ്‌. 4 മാസം എങ്കിലും ചുരുങ്ങിയത് നെയ്മർ പുറത്തിരിക്കും. ദോഹയിൽ വെച്ചാകും ശസ്ത്രക്രിയ നടക്കുക.

ലില്ലെക്ക് എതിരായ മത്സരത്തിന് ഇടയിൽ ആയിരുന്നു നെയ്മറിന് പരിക്കേറ്റത് പരിക്കിന്റെ ദൃശ്യങ്ങൾ വകിയ ആശങ്ക നൽകുന്നതായിരുന്നു. നെയ്മറിനെ ഉടനെ തന്നെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തിരുന്നു.

ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടറിൽ ബയേണിനെ നേരിടാൻ ഇരിക്കുന്ന പി എസ് ജിക്ക് ഇത് ഒട്ടും നല്ല വാർത്തയല്ല. ആദ്യ പാദത്തിൽ പി എസ് ജി ബയേണോട് പരാജയപ്പെട്ടിരുന്നു. ഇനി ഈ സീസണിൽ ബാക്കി സ്വപ്നങ്ങൾ എംബപ്പെയിലും മെസ്സിയിലും ആയിരിക്കും.

Exit mobile version