Picsart 23 02 13 17 51 53 100

നെയ്മറെ വിൽക്കാനുള്ള ആലോചനയിൽ പി എസ് ജി, മെസ്സിയുമായുള്ള ചർച്ചകളിലും തിരിച്ചടി

പാരീസ് സെന്റ് ജെർമെയ്‌നിൽ നെയ്മറിന്റെ ഭാവി അനിശ്ചിതത്വത്തിൽ ആയിരിക്കുകയാണ്. കഴിഞ്ഞ സമ്മറിൽ എന്ന പോലെ ഈ വരുന്ന സമ്മറിലും പി എസ് ജി നെയ്മറിനെ വിൽക്കാനായി ശ്രമങ്ങൾ നടത്തും. കഴിഞ്ഞ സീസണിൽ നെയ്മറിനെ വിൽക്കാൻ പി എസ് ജി തയ്യാറായിരുന്നു എങ്കിലും പി എസ് ജി ആവശ്യപ്പെടുന്ന വലിയ തുക നൽകാൻ ആരും ഒരുക്കമായിരുന്നില്ല. പി എസ് ജിയിൽ വലിയ വേതനം വാങ്ങുന്ന താരത്തിന്റെ വേതനവും മറ്റു ക്ലബുകൾക്ക് പ്രശ്നം ആയി.

പരിക്ക് പലപ്പോഴും അലട്ടി എങ്കിലും ഇപ്പോഴും നെയ്മർ പിഎസ്ജിയുടെ പ്രധാന കളിക്കാരനാണ്. സമീപ വർഷങ്ങളിൽ ടീമിനെ ഒന്നിലധികം കിരീടങ്ങളിലേക്ക് നയിക്കാനും താരത്തിനായി. എന്നാൽ ചാമ്പ്യൻസ് ലീഗിൽ കിരീടം നേടാൻ ആയില്ല എന്നത് ആണ് പി എസ് ജി ടീമിലെ ചില മാറ്റങ്ങൾ വരുത്തുന്നതിനെ കുറിച്ച് ആലോചിക്കാനുള്ള കാരണം.

അതേസമയം തന്നെ ലയണൽ മെസ്സിയുമായുള്ള പി എസ് ജിയുടെ ചർച്ചകളിലും തിരിച്ചടികൾ സംഭവിച്ചതായി റിപ്പോർട്ട് ഉണ്ട്. മെസ്സിയുടെ കരാർ ഈ വർഷം അവസാനിക്കുകയാണ്. താരം നേരത്തെ പി എസ് ജിയിൽ തുടരും എന്ന് സൂചന ഉണ്ടായിരുന്നു എങ്കിലും ഇപ്പോൾ ക്ലബ് വിടാൻ ആലോചിക്കുക ആണെന്ന് ഫ്രഞ്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

Exit mobile version