നെയ്മറിന്റെ പരിക്ക് ഗുരുതരമല്ല- ബ്രസീൽ ടീം ഡോക്ടർ

ബ്രസീലിയൻ സൂപ്പർ താരം നെയ്മർ ജൂനിയറിന്റെ പരിക്ക് ഗൗരവം ഉള്ളതല്ലെന്ന് ബ്രസീൽ ടീം ഡോക്ടർ റോഡ്രിഗോ ലാസ്മാർ. കാമറൂണിന് എതിരായ മത്സരത്തിൽ താരം കേവലം 8 മിനുട്ടിനുള്ളിൽ പരിക്കേറ്റ് മടങ്ങിയിരുന്നു. പക്ഷെ താരത്തിന് ഏറെ ദിവസം പുറത്ത് ഇരിക്കേണ്ടി വരില്ല. പി എസ് ജി ക്ക് ആശ്വാസം പകരുന്ന വാർത്തയായി ഇത്.

നെയ്മറിന്റെ പരിക്ക് സാരമുള്ളത് അല്ലെങ്കിലും 24 മണിക്കൂർ കഴിഞ്ഞുള്ള പരിശോധനയിലൂടെ മാത്രമേ അവസാന തീരുമാനം പറയാനാകൂ. MRI അടക്കമുള്ള പരിശോധനകൾ നടത്തേണ്ടതുണ്ട് എന്നും ബ്രസീൽ ഡോക്ടർ കൂട്ടി ചേർത്തു. വരുന്ന ബുധനാഴ്ച ലിവർപൂളിന് എതിരായ ചാമ്പ്യൻസ് ലീഗ് നിർണായക മത്സരത്തിന് തയ്യാറെടുക്കുന്ന ഫ്രഞ്ച് ചാംപ്യന്മാർക്ക് ഈ വാർത്ത ശുഭ സൂചനയാകും.

Exit mobile version