Site icon Fanport

പരിക്ക് മാറി വന്ന രണ്ടാം മത്സരത്തിൽ നെയ്മറിന് വീണ്ടും പരിക്ക്

ബ്രസീലിയൻ താരം നെയ്മറിന് വീണ്ടും പരിക്ക്. ഒരു വർഷം നീണ്ട എസിഎൽ ഇഞ്ച്വറി മാറി കഴിഞ്ഞ ആഴ്ച തിരിച്ചുവന്ന നെയ്മറിന് വെറും രണ്ടാം മത്സരത്തിൽ തന്നെ മറ്റൊരു പരുക്കിന്റെ തിരിച്ചടി നേരിട്ടു. ഇന്നലെ 58-ാം മിനിറ്റിൽ അൽ-ഹിലാലിൻ്റെ എഎഫ്‌സി ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ സബ്ബായി എത്തിയ നെയ്മർ 87-ാം മിനിറ്റിൽ പരിക്കേറ്റ് കളം വിട്ടു.

1000716953

നവംബർ 25 ന് നടക്കുന്ന അൽ-ഹിലാലിൻ്റെ അടുത്ത ചാമ്പ്യൻസ് ലീഗ് മത്സരത്തിന് മുമ്പ് നെയ്മർ തിരിച്ചെത്തും എന്നാണ് ക്ലബ് പ്രതീക്ഷിക്കുന്നത്. സൗദി പ്രോ ലീഗ് ഗെയിമുകൾക്കായി ജനുവരിയിൽ മാത്രമെ നെയ്മറിനെ രജിസ്റ്റർ ചെയ്യുകയുള്ളൂ.

മത്സരശേഷം, പരിക്ക് നിസ്സാരമാണെന്ന് നെയ്മർ ഇൻസ്റ്റഗ്രാം വഴി അറിയിച്ചു. ഏറെ കാലം കഴിഞ്ഞ് കളിക്കുന്നതിന്റെ ക്രാമ്പ്സ് ആണെന്നും ഇത് പ്രതീക്ഷിച്ചതാണെന്നും നെയ്മർ സ്റ്റോറിയിൽ കുറിച്ചു.

Exit mobile version