ശസ്ത്രക്രിയ കഴിഞ്ഞു, നെയ്മാർ ലോകകപ്പിനു മുന്നേ തിരിച്ചെത്തുമെന്ന് ഉറപ്പ്

- Advertisement -

പരിക്കേറ്റ ബ്രസീൽ താരം നെയ്മറിന്റെ ശസ്ത്രക്രിയ ബ്രസീലിൽ കഴിഞ്ഞു. ശസ്ത്രക്രിയ സുഖമമായി കഴിഞ്ഞെന്ന് പി എസ് ജിയും ബ്രസീൽ ഡോക്ടർ റോഡ്രിഗോ ലാസ്മറും പറഞ്ഞു. നെയ്മാർ ലോകകപ്പിന് മുന്നേ തിരിച്ചെത്തുമെന്ന് ഡോക്ടർ ഉറപ്പ് നൽകി. എന്നാൽ പി എസ് ജിക്കായി ഇനി ഈ‌ സീസണിൽ കളിക്കാനാകുമെന്ന് ഡോക്ടർമാർ ഉറപ്പ് നൽകിയില്ല.

നിർണായ മത്സരങ്ങൾ പി എസ് ജിക്ക് വരാനിരിക്കെയാണ് നെയ്മാറിന് പരിക്കേറ്റത്. ശസ്ത്രക്രിയയുടെ പുരോഗതി വിലയിരുത്തി ആറ് ആഴ്ചകൾക്ക് ശേഷമേ നെയ്മർ എപ്പോൾ വീണ്ടും പരിശീലനം ആരംഭിക്കൂ എന്ന് പറയാനാകു എന്നും ഡോക്ടർമാർ പറഞ്ഞു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement