ബാഴ്സലോണയുടെ പകപോക്കലിനെതിരെ ഫിഫയെ സമീപിച്ച് നെയ്മർ

ബ്രസീലിയൻ താരം നെയ്മർ ബാഴ്സലോണക്കെതിരെ ഫിഫയെ സമീപിച്ചു. നെയ്മറിന്റെ പേമെന്റ് ബോണസുമായി ബന്ധപ്പെട്ട് ബാഴ്സലോണയുടെ പരാതിക്കെതിരെയാണ് ഒരു കൗണ്ടർ ക്ലെയിം PSG താരം ഫുട്ബോൾ ഗവേണിങ്ങ് ബോഡിക്ക് കൈമാറിയത്. ഈ‌ മാസമാണ് റെക്കോർഡ് തുകയ്ക്ക് ബാഴ്സലോണയിൽ നിന്നും‍ ലീഗ് 1 ക്ലബ്ബായ PSGയിലേക്ക് നെയ്മർ ചുവട് മാറ്റിയത്.

കഴിഞ്ഞ വർഷം ഉണ്ടാക്കിയ കരാർ അനുസരിച്ച് 2021 വരെ ബാഴ്സയിൽ തുടരാൻ നെയ്മർ തയ്യാറായിരുന്നു. 26 മില്ല്യൺ യൂറോ ആയിരുന്നു ബോണസ് ആയി കാറ്റലൻ ക്ലബ്ബ് നെയ്മറിന് ഓഫർ ചെയ്തത്‌. പാരിസിലേക്ക് നെയ്മർ പറന്നതിന് ശേഷമാണ് ബാഴ്സലോണ തുകയുടെ ഒരു പങ്ക് തിരികെ ആവശ്യപ്പെട്ടത്. ഇതിനായി ചൊവ്വാഴ്ച സ്പാനിഷ് ക്ലബ് ഫിഫയെ സമീപിച്ചിരുന്നു. ബാഴ്സലോണ ഈ നടപടിക്കെതിരെയാണ് നെയ്മറും ഫിഫയെ സമീപിച്ചത്. പരാതികൾ ലഭിച്ചിട്ടുണ്ടെന്നും അതിനെക്കുറിച്ച് അന്വേഷിക്കുകയാണെന്നുമാണ് ഫിഫയുടെ പ്രതികരണം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleലോക ചാമ്പ്യന്‍ഷിപ്പില്‍ നിന്ന് ശ്രീകാന്ത് കിഡംബി പുറത്ത്
Next articleസാഫ് കപ്പ്; ഭൂട്ടാനേയും മറികടന്ന് ഇന്ത്യൻ കുട്ടികൾ ഫൈനലിൽ