Site icon Fanport

സൗതാമ്പ്ടണെ തോൽപ്പിച്ച് റിലയൻസ്, മാഞ്ചസ്റ്ററിനെ ചെൽസിയും വീഴ്ത്തി

മുംബൈയിൽ നടക്കുന്ന നെക്സ്റ്റ് ജെനറേഷൻ അണ്ടർ 14 ടൂർണമെന്റിൽ ഇംഗ്ലീഷ് ക്ലബായ സൗതാമ്പ്ടണെ ഇന്ത്യൻ താരങ്ങൾ അണിനിരന്ന റിലയൻസ് യൂത്ത് ടീം പരാജയപ്പെടുത്തി. എതിരില്ലാത്ത മൂന്നു ഗോളുകൾക്കായിരുന്നു റിലയൻസിന്റെ വിജയം. റിലയൻസ് യൂത്തിനു വേണ്ടി ഹർഷ് പലാണ്ടെ, ഹർഷ് വഗേല, സിലജിത് സാൻഡ്ര എന്നിവരാണ് ഗോളുകൾ നേടിയത്.

രാവിലെ നടന്ന മറ്റൊരു മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡും ചെൽസിയും ഏറ്റുമുട്ടി. മത്സരം എതിരില്ലാത്ത ഒരു ഗോളിന് ചെൽസി വിജയിച്ചു. ആറാം മിനുട്ടിൽ റയാൻ ആണ് ചെൽസിക്കായി ഗോൾ നേടിയത്. ചുവപ്പ് കാർഡ് കണ്ട് ഒരു താരം പുറത്തായതിനാൽ ഭൂരിഭാഗം സമയവും 10 പേരുമായാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് കളിച്ചത്. ടൂർണമെന്റിലെ മറ്റൊരു മത്സരത്തിൽ എഫ് സി ഗോവ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ബെംഗളൂരു എഫ് സിയെ തോൽപ്പിച്ചു.

Exit mobile version