
ന്യൂസിലാൻഡ് ഫുട്ബോൾ അസോസിയേഷൻ ഫുട്ബോൾ ലോകത്തിന് തന്നെ മാത്രകയാകുന്ന തീരുമാനമാണ് പ്രഖ്യാപിച്ചിരുക്കുന്നത്. ഇനി മുതൽ ന്യൂസിലാന്റിൽ പുരുഷ ഫുട്ബോൾ താരങ്ങളും വനിതാ ഫുട്ബോൾ താരങ്ങളും തുല്യരായിരിക്കും. ഇരു ടീമുകൾക്കും ശംബളം മുതൽ യാത്ര സൗകര്യങ്ങൾ വരെ ഒരേ നിലവാരത്തിൽ ആക്കാൻ ആണ് ന്യൂസിലൻഡ് തീരുമാനിച്ചിരിക്കുന്നത്. ആദ്യമായണ് മുഴുവൻ മേഖലകളിലും സ്ത്രീ പുരുഷ വ്യത്യാസമില്ലാതെ ഒരേ പരിഗണന നൽകാൻ ഒരു ഫുട്ബോൾ അസോസിയേഷൻ തീരുമാനിക്കുന്നത്.
ഒരേ ശംബളം എന്നതിനു പുറമെ ടൂർണമെന്റുകൾക്ക് ഒരേ സമ്മാനതുക, ചിത്രങ്ങൾക്ക് തുല്യമായ കോപിറൈറ്റ് അവകാശം ഒപ്പം ടീമിന്റെ യത്രയും ഇനി ഒരേ സൗകര്യത്തോടെ ആയിരിക്കും. ന്യൂസിലൻഡ് ഫുട്ബോൾ താരങ്ങളും അസോസിയേഷനും ഒറ്റക്കെട്ടായി നിന്നാണ് ഇത്തരത്തിൽ ഒരു തീരുമാനത്തിൽ എത്തിയത്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial