Picsart 25 01 04 19 57 33 401

സ്പർസിന്റെ ഹോമിൽ ചെന്നും വിജയിച്ച് ന്യൂകാസിൽ യുണൈറ്റഡ്

ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ മികച്ച ഫോം തുടർന്ന് ന്യൂകാസിൽ യുണൈറ്റഡ്. ഇന്ന് ടോട്ടനത്തെ അവരുടെ ഹോം ഗ്രൗണ്ടിൽ ചെന്ന് തോൽപ്പിക്കാൻ ന്യൂകാസിൽ യുണൈറ്റഡിനായി. കഴിഞ്ഞ മത്സരത്തിൽ അവർ മാഞ്ചസ്റ്റർ യുണൈറ്റഡിനെ ഓൾഡ്ട്രാഫോർഡിൽ ചെന്നും തോൽപ്പിച്ചിരുന്നു. ഇന്ന് ഒന്നിനെതിരെ 2 ഗോളുകൾക്ക് ആയിരുന്നു ന്യൂകാസിലിന്റെ വിജയം.

ഇന്ന് നാലാം മിനുട്ടിൽ സോളങ്കെയിലൂടെ സ്പർസ് ലീഡ് എടുത്തിരുന്നു. പോറോയുടെ അസിസ്റ്റിൽ നിന്നായിരുന്നു ഈ ഗോൾ. എന്നാൽ ഈ ലീഡ് രണ്ട് മിനുട്ടെ നീണ്ടു നിന്നുള്ളൂ. ആറാം മിനുട്ടിൽ ഗോർദനിലൂടെ ന്യൂകാസിൽ യുണൈറ്റഡ് സമനില നേടി. ബ്രൂണോ ഗുയിമാറസ് ആയിരുന്നു ഈ ഗോൾ ഒരുക്കിയത്.

38ആം മിനുട്ടിലെ ഇസാകിന്റെ ഗോൾ ന്യൂകാസിലിനെ മുന്നിൽ എത്തിച്ചു. ഇതിനു ശേഷം ഏറെ ശ്രമിച്ചെങ്കിലും സ്പർസിന് സമനിലയിലേക്ക് ഒരു വഴി കണ്ടെത്താൻ ആയില്ല. ഈ വിജയത്തോടെ ന്യൂകാസിൽ 35 പോയിന്റുമായി അഞ്ചാം സ്ഥാനത്ത് നിൽക്കുകയാണ്. 24 പോയിന്റുള്ള സ്പർസ് 11ആം സ്ഥാനത്താണ്.

Exit mobile version