
ഫുട്ബോളിൽ പുതിയ മാറ്റങ്ങളും നിയമങ്ങളും കൊണ്ടുവരുന്നതിനുള്ള അസോസിയേഷനായ ഇന്റർനാഷണൽ ഫുട്ബോൾ അസോസിയേഷൻ ബോർഡ് (IFAB) ഫുട്ബോളിൽ വിപ്ലവം സൃഷ്ട്ടിക്കാൻ പോവുന്ന 6 നിയമങ്ങൾ “Pla Fair” എന്ന പേരിൽ നടപ്പാക്കാൻ പോവുന്നു. ഫിഫ അംഗീകരിക്കുകയാണെങ്കിൽ ഫുട്ബോളിലെ ഏറ്റവും വിപ്ലവകരമായ തീരുമാനമാവും ഇത്. 2018 മാർച്ചിൽ നടക്കുന്ന IFAB അസ്സംബ്ലിയിൽ ഈ നിയമങ്ങൾ കൂടുതൽ പഠനത്തിന് വിധേയമാക്കും.
“ഇത് ഒരു അടിസ്ഥാനപരമായ മാറ്റമാണ്, ഫുട്ബോളിനെ മെച്ചമപ്പെടുത്തുന്നതിനുള്ള ഒരു പറ്റം വിപ്ലവകരമായ മാറ്റങ്ങളാണ് ഇത്.” IFAB ഡയറക്ടർ ഡേവിഡ് ഇല്ലെറി പറഞ്ഞു.
താഴെ പറയുന്ന കാര്യങ്ങളാണ് അസോസിയേഷൻ മുന്നോട്ട് വെച്ചത്.
1. മത്സരം മുപ്പത് മിനിറ്റ് വീതമുള്ള രണ്ട് പകുതികളായിരിക്കും.
ഇപ്പോഴുള്ള 45 ന്റെ രണ്ടു പകുതികൾ എന്നതിൽ നിന്ന് മാറ്റി 30 മിനുട്ട് വീതമുള്ള രണ്ടു പകുതികളാക്കും. മാത്രമല്ല ബാസ്കറ്റ് ബോളിലെ പോലെ എപ്പോഴൊക്കെ പന്ത് പുറത്ത് പോവുന്നുവോ അപ്പോഴെല്ലാംമത്സരത്തിന്റെ ക്ലോക്ക് നിർത്തും. ഈ നിയമത്തോടെ സമയം നഷ്ടപ്പെടുത്തുന്നത് ഒരു പരിധിവരെ തടയാൻ കഴിയും.
2. പെനാൽറ്റിയില്ല, ഗോൾ മാത്രം
പെനാൽറ്റി ബോക്സിൽ ഫൗൾ ചെയ്യുന്നതിന് പെനാൽറ്റി ഉണ്ടാവില്ല. പകരം ടീമിന് നേരിട്ട് ഗോൾ നൽകും.
3. കോർണർ കിക്കും ഫൗളും മാറും.
കോർണർ കിക്കുകളും ഫൗളുകളും ഇനി കളിക്കാർക്ക് നേരിട്ട് കളിക്കാം. കിക്ക് എടുത്തതിനു ശേഷം മറ്റൊരു താരം പന്ത് തൊടാനായി കാത്തിരിക്കാതെ തന്നെ എത്ര തവണ വേണമെങ്കിലും പന്തിൽ തൊടാം.
4. ഫ്രീകിക്കുകൾക്ക് ബോൾ നിർത്തേണ്ട ആവശ്യം ഇല്ല
ഇപ്പോഴുള്ള നിയമ പ്രകാരം ഫ്രീ കിക്ക് എടുക്കുന്നതിനു മുൻപ് പന്തിനെ ചലനം നിൽക്കണം. പുതിയ നിർദേശ പ്രകാരം ചാലിച്ച് കൊണ്ടിരിക്കുന്ന പന്ത് നിർത്താതെ തന്നെ ഫ്രീ കിക്ക് എടുക്കാം.
5. മത്സരത്തിൽ ഇഞ്ചുറി ടൈം ഇല്ല.
പുതിയ നിർദേശ പ്രകാരം മത്സരത്തിന്റെ പകുതിയുടെ അവസാനത്തിൽ ഇഞ്ചുറി ടൈം ഉണ്ടാവില്ല. റഗ്ബിയിലേത് പോലെ പന്ത് പുറത്തു പോയാൽ മാത്രമേ പകുതി അവസാനിപ്പിച്ച് കൊണ്ട് റഫറിക്ക് വിസിൽ വിളിക്കാൻ സാധ്യമാവൂ.
6. ബാക്ക് പാസ്സിന് പെനാൽറ്റി
പുതിയ നിർദേശ പ്രകാരം ഗോൾ കീപ്പർ ബാക് പാസ് പിടിച്ചാൽ നിലവിലുള്ള ഇൻ ഡയറക്റ്റ് ഫ്രീ കിക്കിന് പകരം പെനാൽറ്റി അനുവദിക്കും.
ഇതിനു പുറമെ അണ്ടർ 20 വേൾഡ് കപ്പിൽ പരീക്ഷിച്ച ABBA പെനാൽറ്റി രീതി തുടരാനും അസോസിയേഷൻ തീരുമാനിച്ചിട്ടുണ്ട്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial