ചുവപ്പ് കാർഡിൽ തട്ടി മാൽഡീവ്സിൽ ഐസോളിന് പരാജയം

- Advertisement -

എ എഫ് സി കപ്പ് ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തിൽ ഐസോളിന് പരാജയം. മാൽഡീവ്സിൽ ന്യൂ റാഡിയന്റ് ക്ലബിനെ നേരിട്ട ഐസോൾ ഒരു ഗോളിന്റെ ലീഡ് എടുത്ത ശേഷമാണ് വൻ പരാജയം നേരിട്ടത്. തുടക്കത്തിൽ ലാൽറമുന്മാവിയ നേടിയ ഗോളിൽ ഐസോൾ മുന്നിട്ട് നിന്നതായിരുന്നു. എന്നാൽ അലി അഷ്ഫാഖിന്റെ ഹാട്രിക്ക് ന്യൂ റാഡിയന്റിനെ വിജയത്തിലേക്ക് നയിച്ചു.

സ്കോർ 1-1 എന്ന നിലയിൽ നിക്കുമ്പോൽ ലാൽറമുന്മാവിയ ചുവപ്പ് കാർഡ് വാങ്ങിയതാണ് ഐസോളിനെ വലിയ പരാജയത്തിലേക്ക് എത്തിച്ചത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement