സ്പാനിഷ് ഫുട്ബോളിന് പുതിയ അമരക്കാരൻ

- Advertisement -

സ്പാനിഷ് ഫുട്ബോൾ അസോസിയേഷന് പുതിയ പ്രസിഡന്റ്. കഴിഞ്ഞ ദിവസം നടന്ന തിരഞ്ഞെടുപ്പിൽ ജയിച്ചതോടെയാണ് ലൂയിസ് റുബിയേഴ്സ് സ്പാനിഷ് ഫുട്ബോൾ അസോസിയേഷന്റെ പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ടത്. 2020 വരെയാണ് ലൂയിസ് റുബിയേഴ്സ് സ്പാനിഷ് ഫുട്ബോൾ അസോസിയേഷന്റെ പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ടത്.

താത്കാലിക പ്രസിഡന്റ് ആയിരുന്ന ജുവാൻ ലൂയിസ് ലാറിയയെ 80നെതിരെ 56 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ്  റുബിയേഴ്സ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്. മുൻ ലെവന്റെ താരം കൂടിയാണ് ലൂയിസ് റുബിയേഴ്സ്. മുൻപ് സ്പാനിഷ് ഫുട്ബോൾ കളിക്കാരുടെ സംഘടനയുടെ പ്രസിഡന്റ് ആയും പ്രവർത്തിച്ചിട്ടുണ്ട്.

വിവാദങ്ങളെ തുടർന്നാണ് കഴിഞ്ഞ വർഷം പ്രസിഡന്റ് ആയിരുന്ന വില്ലാറിനെ കോടതി ജയിലിലടച്ചത്. തുടർന്ന് ഇതുവരെ ജുവാൻ ലൂയിസ് ലാറി ആയിരുന്നു താത്കാലിക പ്രസിഡന്റ്. മൂന്ന് പതിറ്റാണ്ടോളം പ്രസിഡന്റ് ആയതിനു ശേഷമാണു വില്ലാറിനെ കോടതി സ്ഥാന ഭ്രഷ്ടനാക്കിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement