Site icon Fanport

ന്യൂ കാലൊഡോണിയയെയും തോൽപ്പിച്ച് ഇന്ത്യൻ U-19 ടീം

ഒ എഫ് സി യൂത്ത് ഡെവലപ്മെന്റ് ടൂർണമെന്റിൽ പങ്കെടുക്കുന്ന ഇന്ത്യൻ അണ്ടർ 19 ടീമിന് രണ്ടാം വിജയം. വനുവാതുവിൽ വെച്ച് നടക്കുന്ന ടൂർണമെന്റിൽ ഇന്ന് ന്യൂ കാഡിലോണിയയെ ആണ് ഇന്ത്യ പരാജയപ്പെടുത്തിയത്. ഏകപക്ഷീയമായ മത്സരത്തിൽ ഒന്നനെതിരെ നാലു ഗോളുകൾക്ക് ആണ് ഇന്ത്യ വിജയിച്ചത്. ഇന്ത്യക്ക് വേണ്ടി വിക്രം, അമൻ, റിക്കി, ഗുർകിരത് എന്നിവരാണ് ഗോൾ നേടിയത്.

ആദ്യ മത്സരത്തിൽ ആതിഥേയരായ വനുവാതുവിനെ ഇന്ത്യ തോൽപ്പിച്ചിരുന്നു. ആ മത്സരം 1-0ന് ആയിരുന്നു ഇന്ത്യ വിജയിച്ചത്. രണ്ട് മത്സരങ്ങളും വിജയിച്ച ഇന്ത്യ പ്ലേ ഓഫിന് യോഗ്യത നേടി. ഓഗസ്റ്റ് 24നാണ് പ്ലേ ഓഫ് നടക്കുക.

Exit mobile version