മാസങ്ങൾക്ക് ശേഷം നൂയർ പരിശീലനത്തിന് ഇറങ്ങി

പരിക്കേറ്റ് മാസങ്ങളായ ഫുട്ബോൾ കളത്തിന് പുറത്തിരിക്കുന്ന ജെർമ്മൻ ഗോൾ കീപ്പർ മാനുവൽ നൂയർ അവസാനം പരിശീലനം പുനരാരംഭിച്ചു. ഇന്നാണ് നൂയർ ബയേൺ മ്യൂണിചിന്റെ ട്രെയിനിങ് ഗ്രൗണ്ടിൽ പരിശീലനം നടത്തിയത്. ലോകകപ്പിന് മുമ്പ് പരിക്കിൽ നിന്ന് തിരിച്ചെത്തും എന്ന് നൂയറും ജർമൻ പരിശീലകനും നേരത്തെ അറിയിച്ചിരുന്നു.

കാലിനേറ്റ പരിക്ക് കാരണം കഴിഞ്ഞ സെപ്റ്റംബർ മുതൽ കളത്തിനു പുറത്താണ് മാനുവൽ നൂയർ. ലോകത്തെ ഒന്നാം നമ്പർ ഗോൾ കീപ്പർ എന്ന് വാഴ്ത്തപ്പെടുന്ന സമയത്തായിരുന്നു ജർമ്മൻ ക്യാപ്റ്റൻ പരിക്കേറ്റ് പുറത്തായത്. ടെർ സ്റ്റേഗനാണ് നൂയറിന്റെ അഭാവത്തിൽ ഇപ്പോൾ ജെർമനിയുടെ ഒന്നാം നമ്പർ. മെയ് 15നാണ് ലോകകപ്പിന് ടീം പ്രഖ്യാപിക്കാനുള്ള അവസാന ദിവസം.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleസ്മിത്തിന്റെ വഴിയെ വാര്‍ണറും, അപ്പീലിനു പോകില്ല
Next articleയൂറോപ്പ ലീഗ് : ആഴ്‌സണലിന് സി.എസ്.കെ.എ , അത്ലറ്റികോ മാഡ്രിഡിന് സ്പോർട്ടിങ്