Site icon Fanport

നോർത്ത് ഈസ്റ്റിനെതിരെ പരമാവധി താരങ്ങൾക്ക് അവസരം നൽകുമെന്ന് സ്റ്റിമാച്

ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ബംഗ്ലാദേശിനെ നേരിടുന്നതിന് മുന്നോടിയായി ഇന്ത്യൻ ടീം കളിക്കുന്ന സൗഹൃദ മത്സരത്തിൽ പരമാവധി താരങ്ങൾക്ക് അവസരം നൽകും എന്ന് ഇന്ത്യൻ കോച്ച് സ്റ്റിമാച് അറിയിച്ചു. നാളെ ഐ എസ് എൽ ക്ലബായ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ ആകും ഇന്ത്യ നേരിടുക. ഇത് നല്ല അവസരമാണെന്നും ഈ മത്സരം ബംഗ്ലാദേശിനെ നേരിടാൻ ഇന്ത്യയെ സജ്ജമാക്കും എന്നും സ്റ്റിമാച് പറഞ്ഞു.

ഇതൊരു സൗഹൃദ മത്സരമായല്ല ഇന്ത്യ പരിഗണിക്കുകയെന്നും കോച്ച് പറഞ്ഞു. താരങ്ങൾക്ക് അവരുടെ കഴിവ് തെളിയിക്കാനും ടീമിൽ ഇടം പിടിക്കാനുമുള്ള അവസരമായിരിക്കും ഈ മത്സരം എന്നും സ്റ്റിമാച് പറഞ്ഞു. നോർത്ത് ഈസ്റ്റ് യുണൈറ്റഡിന്റെ ഹോം ഗ്രൗണ്ടായ ഗുവാഹത്തിയിൽ വെച്ചാകും മത്സരം നടക്കുക. രാത്രി 7.30ന് നടക്കുന്ന മത്സരം കാണാൻ ആരാധകർക്ക് സൗജന്യമായി പ്രവേശനമുണ്ടാകും. ചരിത്രത്തിൽ ആദ്യമായാണ് ഇന്ത്യൻ ടീം ഒരു ഐ എസ് എൽ ക്ലബുമായി സൗഹൃദ മത്സരം കളിക്കുന്നത്.

Exit mobile version