സ്പെയിനെ വീഴ്ത്തി ഗ്രൂപ്പ് ചാമ്പ്യന്മാരായി ഹോളണ്ട് ക്വാർട്ടറിൽ

- Advertisement -

അണ്ടർ 17 യൂറോകപ്പിലെ നിലവിലെ ചാമ്പ്യന്മാരായ സ്പെയിനിനെ തകർത്ത് ഹോളണ്ട് ക്വാർട്ടർ ഫൈനലിലേക്ക് കടന്നു. ഇന്ന് ഗ്രൂപ്പിലെ രണ്ടാം മത്സരത്തിൽ സ്പെയിനിനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് ഓറഞ്ച് പട തകർത്തത്. ഹോളണ്ടിനായി ഡൈഷാൻ ആദ്യ പകുതിയിൽ വലകുലുക്കിയപ്പോൾ രണ്ടാം ഗോൾ സ്പെയിൻ ഡിഫൻസ് സമ്മാനിച്ച സെൽഫ് ഗോളായിരുന്നു.

ജയത്തോടെ ഒരു മത്സരം ശേഷിക്കെ തന്നെ ഹോളണ്ട് ഗ്രൂപ്പ് ചാമ്പ്യന്മാരായി. ആദ്യ മത്സരത്തിൽ ജർമ്മനിയെയും ഹോളണ്ട് പരാജയപ്പെടുത്തിയിരുന്നു. ഇനി സ്പെയിന് ക്വാർട്ടറിലേക്ക് കടക്കണമെങ്കിൽ അവസാന മത്സരത്തിൽ ജർമ്മനിയെ പരാജയപ്പെടുത്തേണ്ടതുണ്ട്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement