നെഹ്റു കപ്പ്;അരിമ്പ്ര ജി.വി.എച്ച്.എസ്.എസിന് ഉജ്ജ്വല വിജയം

- Advertisement -

കോയമ്പത്തൂർ നെഹ്റു കോളജിൽ ഇന്നലെ ആരംഭിച്ച അഞ്ചാമത് നെഹ്റു കപ്പ് ആൾ ഇന്ത്യാ ഇന്റർ സ്കൂൾ ഫുട്ബോളിൽ കേരളത്തിൽ നിന്നുള്ള മലപ്പുറം അരിമ്പ്ര ജി.വി.എച്ച്.എസിനും, ചേലേമ്പ്ര എൻ.എൻ.എം.എച്ച്.എസ്.എസ് ഗോകുലം എഫ്.സി.
ഫുട്ബോൾ ഹോസ്റ്റലിനും വിജയം.

അരിമ്പ്ര ജി.വി.എച്ച്.എസ് ഒന്നിനെതിരെ രണ്ട് ഗോളുകൾക്കൾക്ക് പാലക്കാട് വല്ലപ്പുഴ എച്ച്.എച്ച്.എസ്.എസിനെയും, ചേലേമ്പ്ര എൻ.എൻ.എം.എച്ച് എസ് എസ് ഗോകുലം എഫ്. സി ഫുട്ബോൾ ഹോസ്റ്റൽ എതിരില്ലാത്ത രണ്ട് ഗോളിന് കോയമ്പത്തൂർ ശ്രീ രാഗവേന്ദ്ര എച്ച്.എസ്.എസ്സിനെയും പരാജയപ്പെടുത്തി പ്രീക്വോർട്ടറിൽ പ്രവേശിച്ചു.

നാളെ കേരളത്തിൽ നിന്നുള്ള പ്രമുഖ ടീമുകളായ മലപ്പുറം എം.എസ്.പി. സ്പോർട്സ് ഹോസ്റ്റൽ, തിരുവനന്തപുരം ജി.വി.രാജ സ്പോർട്സ് സ്കൂൾ എന്നിവയും നെയ് വേലി സ്പോർട്സ് ഹോസ്റ്റൽ, തഞ്ചാവൂർ ഡോൺ ബോസ്ക്കോ സ്കൂൾ എന്നിവയും കളത്തിലിറങ്ങും.

ഇന്ന് വൈകിട്ട് അരിമ്പ്ര ജി.വി.എച്ച്.എസ് ജി.ഒ.എച്ച്.എസ്.എസ് എടത്തനാടിനെയും, ചേലേമ്പ്ര എൻ.എൻ.എം എച്ച്.എസ്.എസ്, എം.വി.എച്ച്.എച്ച്.എസ് പാലക്കാടിനെയും നേരിടും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement