
- Advertisement -
ആറു മലയാളി താരങ്ങളുടെ ബലത്തിൽ ഇറങ്ങിയ ഇന്ത്യൻ നേവിക്ക് ഇൻഡിപെൻഡൻസ് ഡേ കപ്പ്. ഫൈനലിൽ വെസ്റ്റേൺ റെയിൽവേയെ തകർത്തു കൊണ്ടായിരുന്നു നേവിയുടെ കിരീട നേട്ടം. ഒന്നിനെതിരെ അഞ്ച് ഗോളുകൾക്കാണ് നേവി ഫൈനലിൽ ജയിച്ചത്. മലയാളി താരങ്ങളായ ബ്രിട്ടോ, ഹരികൃഷ്ണൻ എന്നിവർ നേവിക്ക് വേണ്ടി സ്കോർ ചെയ്തപ്പോൾ മലയാളിതന്നെയായ സോമിയാണ് വെസ്റ്റേൺ റെയിൽവേയുടെ ആശ്വാസ ഗോൾ നേടിയത്.
ഫൈനലിലെ ഗോളടക്കം ടൂർണമെന്റിൽ ഉടനീളം മികച്ച പ്രകടനം കാഴ്ച വെച്ച ബ്രിട്ടോയെ ടൂർണമെന്റിലെ താരമായി തിരഞ്ഞെടുത്തു. സെമിയിൽ സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയെയാണ് നേവി പരാജയപ്പെടുത്തിയത്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial
Advertisement