ബൾഗേറിയെ വീഴ്‌ത്തി വെയിൽസ്, ഫിൻലന്റിനോട് തോറ്റ് റിപ്പബ്ലിക് ഓഫ് അയർലൻഡ്

20201015 050943
- Advertisement -

യുഫേഫ നേഷൻസ്‌ ലീഗ് പൂൾ ബിയിൽ ഗ്രൂപ്പ് ഡിയിൽ ബൾഗേറിയെക്ക് എതിരെ നിർണായക ജയവും ആയി വെയിൽസ്. ചാൾട്ടൻ അത്ലറ്റിക് താരം ജോനാഥൻ വില്യംസ് മത്സരം അവസാനിക്കാൻ 5 മിനിറ്റ് മാത്രം ബാക്കിയുള്ളപ്പോൾ നേടിയ ഗോൾ ആണ് വെയിൽസിന് നിർണായക ജയം സമ്മാനിച്ചത്‌. യുവ ലിവർപൂൾ താരം നിക്കോ വില്യംസ് ആണ് ഈ ഗോളിന് വഴി ഒരുക്കിയത്.

അതേസമയം ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ റിപ്പബ്ലിക് ഓഫ് അയർലൻഡ് ഫിൻലന്റിനോട് എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെട്ടു. അയർലൻഡ് ഗോൾ കീപ്പർ റാന്റലോഫ്‌ വരുത്തിയ പിഴവ് മുതലെടുത്ത് ജെൻസൻ ആണ് 67 മത്തെ മിനിറ്റിൽ ഫിൻലന്റിനു ജയം സമ്മാനിച്ചത്. നിലവിൽ ഗ്രൂപ്പിൽ വെയിൽസ് ഒന്നാമതും ഫിൻലന്റ് രണ്ടാം സ്ഥാനത്തും ആണ്.

Advertisement