സെർബിയക്ക് എതിരെ തിരിച്ചു വന്നു സമനില പിടിച്ചു തുർക്കി, റഷ്യ ഹംഗറി മത്സരവും സമനിലയിൽ

20201015 050217
- Advertisement -

യുഫേഫ നേഷൻസ്‌ ലീഗിൽ പൂൾ ബിയിൽ ഗ്രൂപ്പ് സിയിൽ സെർബിയക്ക് എതിരെ രണ്ടു ഗോളുകൾക്ക് പിന്നിൽ നിന്ന ശേഷം തിരിച്ചു വന്നു സമനില പിടിച്ചു തുർക്കി. മത്സരത്തിൽ പന്ത് കൈവശം വക്കുന്നതിൽ ഒക്കെ തുർക്കി മുന്നിട്ട് നിന്നെങ്കിലും ആദ്യം ഗോൾ നേടിയത് സെർബിയ ആയിരുന്നു. 21 മത്തെ മിനിറ്റിൽ സെർജി സാവിച്ച് സെർബിയക്ക് ആദ്യ ഗോൾ സമ്മാനിച്ചു. തുടർന്ന് രണ്ടാം പകുതിയിൽ സാവിച്ചിനെ വീഴ്‌ത്തിയതിനു ലഭിച്ച പെനാൽട്ടി ലക്ഷ്യം കണ്ട അലക്‌സാണ്ടർ മിട്രോവിച്ച് സെർബിയയുടെ ലീഡ് ഇരട്ടിയാക്കി.

56 മത്തെ മിനിറ്റിൽ കാരൻ കാരമാന്റെ പാസിൽ നിന്നു ഗോൾ കണ്ടത്തിയ മിലാൻ താരം ഹകൻ ചാനഗോളു തുർക്കിയെ മത്സരത്തിൽ തിരിച്ചു കൊണ്ട് വന്നു. തുടർന്ന് ഹകന്റെ പാസിൽ നിന്നു 76 മത്തെ മിനിറ്റിൽ ഒസാൻ തുഫാൻ തുർക്കിക്ക് സമനില സമ്മാനിക്കുക ആയിരുന്നു. മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ തുർക്കി താരം ബുറാക് യിൽമാസ് രണ്ടാം മഞ്ഞ കാർഡ് കണ്ടു പുറത്ത് പോയി. അതേസമയം ഈ ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ റഷ്യയും ഹംഗറിയും ഗോൾ രഹിത സമനിലയിൽ പിരിഞ്ഞു. കൂടുതൽ സമയം പന്ത് കൈവശം വച്ചെങ്കിലും റഷ്യക്ക് ജയം കണ്ടത്താൻ ആയില്ല. നിലവിൽ ഗ്രൂപ്പിൽ റഷ്യ ഒന്നാമതും ഹംഗറി രണ്ടാമതും ആണ്.

Advertisement