റോണാൾഡോയും പോർച്ചുഗല്ലും വീണു, കാന്റെയുടെ ഗോളിൽ ഫ്രാൻസിന് ജയം

Ngolo Kante Ngolo Kante 19jb0lws3zzs11kvpw4jpv9kb5
- Advertisement -

യുവേഫ നേഷൻസ് ലീഗിൽ പോർച്ചുഗല്ലിനെ പരാജയപ്പെടുത്തി ഫ്രാൻസ്. ക്രിസ്റ്റ്യാനോ റോണാൾഡോ നയിച്ച പോർച്ചുഗലിനെ എതിരില്ലാത്ത ഒരു ഗോളിനാണ് ഫ്രാൻസ് പരാജയപ്പെടുത്തിയത്. ലിസ്ബണിൽ കാന്റെയുടെ ഗോളിലാണ് ഫ്രാൻസ് ജയിച്ചത്. ലോക ചാമ്പ്യന്മാരായ ഫ്രാൻസും യുവേഫ നേഷൻസ് ലീഗ് നിലവിലെ ചാമ്പ്യന്മാരായ പോർച്ചുഗല്ലും തമ്മിലുള്ള മത്സരം നിർണായകമായിരുന്നു.

10 പോയന്റുകൾ വീതമുണ്ടായിരുന്ന ടീമുകൾക്കിടയിൽ ഈ ജയം ഒരു ടൈ ബ്രേക്കറായി. ഇരു ടീമുകൾക്കും ധാരാളം അവസരം മത്സരത്തിൽ ലഭിച്ചിരുന്നു. ഗോളടിക്കാനുള്ള മൂന്നവസരങ്ങളാണ് മാർഷ്യലിന് ലഭിച്ചത്. ക്രിസ്റ്റ്യാനോ റോണാൾഡോയുടെ ശ്രമങ്ങളും വിഫലമായി. 53ആം മിനുട്ടിൽ ചെൽസിയുടെ കാന്റെയാണ് ഫ്രാൻസിന്റെ ജയം ഉറപ്പിച്ചത്. ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്തുള്ള പോർച്ചുഗല്ലിന് ഇത്തവണ ഫൈനലിൽ കിരീടം ഡിഫന്റ് ചെയ്യാൻ സാധിക്കില്ല.

Advertisement